Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 1:33 PM IST Updated On
date_range 26 July 2017 1:33 PM ISTകല്യാണത്തിന് വന്ന യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്നു
text_fieldsbookmark_border
കല്യാണത്തിന് വന്ന യുവതിയുടെ 80 പവൻ സ്വർണാഭരവും50,000 രൂപയും കവർന്നു കോഴിക്കോട്: പന്നിയങ്കര സുമംഗലി കല്യാണമണ്ഡപത്തിൽ ബന്ധുവിെൻറ കല്യാണത്തിനുവന്ന യുവതിയുടെ 80 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും കവർന്നു. തങ്ങൾസ് റോഡിലെ ചെമ്മങ്ങാട് എ.എം. മുനിയാസലിയുടെ ഭാര്യ പൊന്നമ്പത്ത് ജിനാെൻറ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ചൊവ്വാഴ്ച രാവിലെ വിവാഹത്തിനായി എത്തിയപ്പോഴായിരുന്നു കവർച്ച. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ ആഭരണങ്ങൾ വീട്ടിൽ വെച്ചാൽ മോഷണം പോകുമോ എന്ന് ഭയന്ന് ജിനാൻ കല്യാണചടങ്ങിനു വന്നപ്പോൾ സ്വർണവും പണവും ബാഗിൽ കരുതുകയായിരുന്നു. ബാഗ് മറ്റൊരു കസേരയിൽ വെച്ച് കുഞ്ഞിന് പാൽ കൊടുക്കാൻ മാറിയപ്പോഴായിരുന്നു കവർച്ച. തിരിച്ചുവന്നപ്പോൾ ബാഗ് കാണാനില്ലായിരുന്നു. പന്നിയങ്കര പൊലീസിൽ പരാതി നൽകി. സ്ത്രീകൾക്ക് മാത്രമായുള്ള സ്ഥലത്ത് തനിച്ചിരിക്കുന്ന ഒരാളുടെ ചിത്രം ഇവർക്ക് കിട്ടിയിട്ടുണ്ട്. ഇത് പൊലീസിന് കൈമാറിയതായി വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story