Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 3:11 PM IST Updated On
date_range 23 July 2017 3:11 PM ISTഷിഗല്ല: രോഗവ്യാപനം തടയാൻ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ
text_fieldsbookmark_border
കോഴിക്കോട്: ജില്ലയിൽ കോർപറേഷൻ പ്രദേശത്ത് പയ്യാനക്കലിൽ വയറിളക്കത്തിെൻറ വകഭേദമായ ഷിഗല്ലരോഗം ബാധിച്ച് രണ്ട് വയസ്സുള്ള കുട്ടി മരിച്ചതിനാൽ രോഗവ്യാപനം തടയാൻ ജനം ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ (ആരോഗ്യം) ഡോ. വി. ജയശ്രീ അറിയിച്ചു. ബാക്ടീരിയ ഇനത്തിൽപെട്ട ഷിഗല്ല എന്ന രോഗാണുവാണ് രോഗത്തിന് കാരണം. വയറിളക്കത്തോടൊപം പനി, വയറുവേദന, മലത്തിൽ രക്തവും പഴുപ്പും മലശോധനയോടനുബന്ധിച്ചുള്ള വേദനയുമാണ് പ്രധാനപ്പെട്ട ലക്ഷണം. ഷിഗല്ല ഇനത്തിൽപെട്ട ബാക്ടീരിയ ബാധയെ തുടർന്ന് കുടലിനകത്തെ ആവരണത്തിൽ നാശം സംഭവിക്കുകയും കുടലിൽ പഴുപ്പുണ്ടാക്കുകയും ചെയ്യുന്നതുമൂലമാണ് രക്തം കൂടുതലായി പോകുന്നത്. രോഗംമൂലം നിർജലീകരണവും സംഭവിക്കുന്നു. കുടലിലെ ആവരണങ്ങൾക്ക് നാശം സംഭവിക്കുന്നതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തിൽനിന്നും പോഷണം ആഗിരണം ചെയ്യാൻ പറ്റാത്തതിനാൽ പോഷകക്കുറവും മരണത്തിനും ഇടയാകും. അണുബാധയുണ്ടായാൽ കൃത്യമായ ആൻറിബയോട്ടിക് ചികിത്സ അത്യാവശ്യമാണ്. രോഗലക്ഷണം കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടണം. നിർജലീകരണം തടയാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ കഴിക്കണം. ആരോഗ്യസ്ഥാപനങ്ങളിൽനിന്നും അംഗൻവാടികളിൽനിന്നും ലഭിക്കുന്ന ഒ.ആർ.എസ് ഉപയോഗിച്ച് ലായനി തയാറാക്കി കഴിക്കുന്നതും നിർജലീകരണം തടയും. രോഗവ്യാപനം തടയാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം: തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക, തണുത്തതും പഴകിയതുമായ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കുക, പച്ചക്കറികളും പഴങ്ങളും ശുദ്ധജലത്തിൽ കഴുകി ഉപയോഗിക്കുക, ഇൗച്ച, മറ്റു പ്രാണികൾ എന്നിവ കടക്കാത്തവിധം ആഹാരം മൂടിവെക്കുക, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം ചെയ്യാതിരിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ നല്ല വണ്ണം കഴുകുക, കക്കൂസിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക, വ്യക്തിശുചിത്വം പാലിക്കുക, വഴിയോര കച്ചവടക്കാരിൽനിന്നുള്ള ഭക്ഷണങ്ങൾ ശുദ്ധമാണെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക. വധഭീഷണി: കേരളം ജാഗ്രത പാലിക്കണം -വെൽഫെയർ പാർട്ടി കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.പി. രാമനുണ്ണിക്കെതിരെ വന്ന അജ്ഞാത ഭീഷണിയും തൃശൂർ കേരള വർമ കോളജ് പ്രഫസർ ദീപ നിശാന്തിനെതിരെ സംഘ്പരിവാർ സംഘടനകൾ ഉയർത്തുന്ന ആക്രമണോത്സുക പ്രസ്താവനകളും സാമുദായിക സ്പർധ വളർത്താനുള്ള ആസൂത്രിത നീക്കമാണെന്ന് വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് അഭിപ്രായപ്പെട്ടു. കേരളത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഛിദ്രശക്തികൾ ഇതിന് പിന്നിലുണ്ടെന്നും ഇത്തരം നീക്കങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും വാർത്തകുറിപ്പിൽ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്താൻ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും വെൽഫെയർ പാർട്ടി ജില്ല എക്സിക്യൂട്ടിവ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. എ.പി. വേലായുധൻ, പി.സി. മുഹമ്മദ്കുട്ടി, എ.എം. അബ്ദുൽ മജീദ്, ടി.കെ. മാധവൻ, എഫ്.എം. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story