Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2017 3:09 PM IST Updated On
date_range 23 July 2017 3:09 PM ISTചാത്തമംഗലത്ത് വ്യാജമദ്യം സുലഭമായിട്ടും നടപടിയില്ല
text_fieldsbookmark_border
ചാത്തമംഗലം: പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യാജമദ്യ നിർമാണം തകൃതിയായിട്ടും അധികൃതർ തിരിഞ്ഞുനോക്കാറില്ല. വല്ലപ്പോഴും എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയാലും കാര്യമായി ഒന്നും സംഭവിക്കാറുമില്ല. െവള്ളലശ്ശേരിയിൽ വൻേതാതിൽ വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത കേന്ദ്രം പ്രവർത്തിച്ചിട്ടും അധികൃതർ ഒന്നും അറിഞ്ഞില്ല. മദ്യവുമായി പോകുകയായിരുന്ന കല്ലായ് സ്വദേശി സക്കീറിനെ (36) കണ്ണിപറമ്പില്‍വെച്ച് 2016 മാർച്ച് 26ന് പൊലീസ് പിടികൂടിയതോടെയാണ് ഇന്ത്യന്‍ നിര്‍മിത വ്യാജ വിദേശമദ്യം ഉണ്ടാക്കി വിതരണം ചെയ്യുന്ന കേന്ദ്രത്തെസംബന്ധിച്ച് പുറത്തറിയുന്നത്. പഞ്ചായത്തിലെ വെള്ളലശ്ശേരി പാറക്കണ്ടിയില്‍ കുറ്റിപ്പുറത്ത് ഒഴിഞ്ഞ വീട്ടിലായിരുന്നു വിദേശ മദ്യനിർമാണം. വലിയ കാനുകളില്‍ നിറച്ച സ്പിരിറ്റ്, ബിവറേജസ് കോര്‍പറേഷെൻറ മുദ്രകൾ, ആയിരക്കണക്കിന് കാലി ബോട്ടിലുകള്‍, വിവിധയിനം രുചിക്കൂട്ടുകള്‍, കളറുകള്‍, സ്റ്റിക്കര്‍, വ്യാജസീൽ, മോട്ടോര്‍ പമ്പ്, കാര്‍ട്ടണുകള്‍ തുടങ്ങിയവയുടെ വൻശേഖരമാണ് പിടികൂടിയത്. വിദേശമദ്യം കൃത്രിമമായി നിർമിച്ച് ബിവറേജസിെൻറ മുദ്രയും മറ്റും പതിച്ചാണ് വിതരണം ചെയ്തിരുന്നത്. ബിവറേജസിെൻറ ഒൗട്ട്ലെറ്റുകൾ വഴി ഇൗ വ്യാജമദ്യം വിറ്റതായി സ്ഥലം എം.എൽ.എ പി.ടി.എ. റഹീം അടക്കം സംശയം പ്രകടിപ്പിച്ചെങ്കിലും ഇൗ രീതിയിൽ അന്വേഷണം നടന്നില്ല. കേന്ദ്രത്തെക്കുറിച്ച് നാട്ടുകാർ എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ വിവരം അറിയിച്ചിരുന്നു. എന്നാൽ, അധികൃതർ ഇത് ഗൗരവത്തിലെടുത്തില്ല. എക്സൈസിന് വീഴ്ച പറ്റിയെന്നും ആരോപണം ഉയർന്നെങ്കിലും ഇതുസംബന്ധിച്ച് നടന്ന വകുപ്പുതല അന്വേഷണത്തിൽ എക്സൈസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് 'കണ്ടെത്തി' ആരോപണം തള്ളുകയായിരുന്നു. പൊലീസ് അന്വേഷണം കണ്ണൂരിലെ ഉന്നതരിലേക്ക് വരെ നീങ്ങിയതായി സൂചനയുണ്ടായിരുന്നു. ഏതാനും മാസംമുമ്പ് ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണത്തിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. വ്യാജമദ്യം സുലഭമായി ലഭിക്കുന്ന നിരവധി പ്രദേശങ്ങൾ പഞ്ചായത്ത് പരിധിയിലുണ്ട്. വ്യാജവാറ്റും മദ്യവിൽപനയും സജീവമാണ്. സമീപ പ്രദേശങ്ങളിൽനിന്നുള്ളവർ വാഹനങ്ങളിൽ ഇത്തരം കേന്ദ്രങ്ങളിലെത്തുന്നത് പതിവാണ്. മലയമ്മ കമ്പനിമുക്കിലും ഇത്തരം കേന്ദ്രങ്ങളിൽനിന്ന് മദ്യമെത്തുന്നതായി സൂചനയുണ്ട്. പരിശോധനയും റെയ്ഡും ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും ശനിയാഴ്ചയും ഇവയെല്ലാം മുടക്കമില്ലാതെ പ്രവർത്തിച്ചതായി നാട്ടുകാർ പറയുന്നു. ഇപ്പോൾ മരണം സംഭവിച്ച കോളനിയിലും ഒരുകാലത്ത് വ്യാജമദ്യനിർമാണം സജീവമായിരുന്നുവത്രെ. പിന്നീട് കുടുംബശ്രീ പ്രവർത്തകരുടെ സജീവ ഇടപെടൽ വഴി വർഷങ്ങൾക്കുമുമ്പ് ഇത് നിലക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story