Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 3:25 PM IST Updated On
date_range 21 July 2017 3:25 PM ISTയു.എൻ സമ്മേളനത്തിൽ ജെ.സി.െഎ പ്രതിനിധികൾ പെങ്കടുക്കും
text_fieldsbookmark_border
കോഴിക്കോട്: ആഗസ്റ്റ് ഒന്നുമുതൽ നാലുവരെ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ അന്താരാഷ്ട്ര സമ്മേളനത്തിൽ ജൂനിയർ ചേംബർ ഇൻറർനാഷനൽ (ജെ.സി.െഎ) പ്രതിനിധികൾ പെങ്കടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജെ.സി.െഎ സ്കിൽ ഡെവലപ്മെൻറ് കമ്മിറ്റി ചെയർമാൻ ജയഗോപാൽ ചന്ദ്രശേഖരൻ, ജെ.സി.െഎ കാലിക്കറ്റ് വനിത വിഭാഗം ചെയർപേഴ്സൺ സന്ധ്യ വർമ എന്നിവരാണ് പെങ്കടുക്കുന്നത്. ദാരിദ്ര്യ നിർമാർജനം, കാലാവസ്ഥ വ്യതിയാനം, ലിംഗനീതി തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചർച്ച െചയ്യുക. ജെ.സി.െഎ പ്രസിഡൻറ് ജോർജ് ജോൺ, സെക്രട്ടറി സിജു ഇഗ്നേഷ്യസ്, ജയഗോപാൽ ചന്ദ്രശേഖരൻ, സന്ധ്യ വർമ, സ്വരാജ്, കുഷാൽ അഗർവാൾ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. ഹോർട്ടികോർപ് പച്ചക്കറി എത്തിക്കും കോഴിക്കോട്: ഹോർട്ടികോർപ് കുറഞ്ഞ വിലയ്ക്ക് പച്ചക്കറികൾ കോർപറേഷൻ പരിധിയിലുള്ള െറസിഡൻറ്സ് അസോസിയേഷനുകളിൽ എത്തിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം മൊബൈൽ പച്ചക്കറി വാഹനങ്ങളിൽ െറസിഡൻറ്സ് അസോസിയേഷനുകളിൽ എത്തിക്കും. താൽപര്യമുള്ള െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ ജൂലൈ 27 ന് മുമ്പായി വേങ്ങേരിയിലെ ഹോർട്ടികോർപ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 0495 2374157.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story