Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിൽ സി.ടി...

മെഡിക്കൽ കോളജിൽ സി.ടി സ്കാൻ വീണ്ടും തകരാറിൽ

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിലെ സി.ടി സ്കാൻ യന്ത്രം തകരാറിലായതിനെത്തുടർന്ന് രോഗികൾ ദുരിതത്തിൽ. പ്രവർത്തിച്ചുകൊണ്ടിരിക്കെ ബുധനാഴ്ച രാവിലെയാണ് യന്ത്രം തകരാറിലായത്. വൈകീട്ടത്തേക്ക് പ്രവർത്തനക്ഷമമാവുമെന്നറിയിച്ചെങ്കിലും നേരെയായില്ല. ഇതേത്തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ. ദിവസവും 200ഓളം പേരാണ് ഈ യന്ത്രത്തെ ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും സ്കാനിങ് സ​െൻററുകളിലും1500 രൂപയെങ്കിലും നൽകേണ്ടിടത്ത് മെഡിക്കൽ കോളജിൽ സ്കാനിങ് ചാർജായി നൽകേണ്ടത് 700 രൂപയാണ്. ആശുപത്രിപരിസരത്തെ ഏക സ്വകാര്യ സ്കാനിങ് സ​െൻറർ ഉച്ചവരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ഇക്കാരണത്താൽ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഉൾെപ്പടെ നഗരത്തിേലക്ക് കൊണ്ടുപോവേണ്ടിവരുകയാണ്. സ്കാനിങ് യന്ത്രത്തിലെ ബോർഡിലെ തകരാറാണ് പ്രവർത്തനം നിലക്കാൻ കാരണമെന്ന് റേഡിയോളജി വിഭാഗം മേധാവി ഡോ. വി.ആർ. രാജേന്ദ്രൻ അറിയിച്ചു. ജർമനിയിൽനിന്ന് ഈ ബോർഡ് ഇറക്കുമതി ചെയ്യണം. മൂന്നു ദിവസത്തിനുള്ളിൽ എത്തിച്ച് പ്രവർത്തനക്ഷമമാക്കുമെന്നും അദ്ദേഹം അറിയിച്ചു. മെഡിക്കൽ കോളജിലെ സ്കാനിങ് സ​െൻറർ തകരാറിലാവുന്നത് തുടർക്കഥയാവുകയാണ്. കുറച്ചുമാസങ്ങൾക്കുമുമ്പും ഏറെ ദിവസം തകരാറിലായിക്കിടന്നത് രോഗികൾക്കിടയിൽ ബുദ്ധിമുട്ടിനും പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story