Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജിന് കോഴ:...

മെഡിക്കൽ കോളജിന് കോഴ: ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേ​െസടുക്കണം- ^കെ.പി.എ. മജീദ്

text_fields
bookmark_border
മെഡിക്കൽ കോളജിന് കോഴ: ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേെസടുക്കണം- -കെ.പി.എ. മജീദ് കോഴിക്കോട്: മെഡിക്കല്‍ കോളജിന് അംഗീകാരം വാങ്ങിനല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നത ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയതായ പരാതിയെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. കേന്ദ്രഭരണത്തി​െൻറ തണലില്‍ സംസ്ഥാന ബി.ജെ.പി നേതാക്കളുടെ വഴിവിട്ട പോക്കി​െൻറ ഒടുവിലത്തെ ഉദാഹരണമാണ് കോടികള്‍ കൈപ്പറ്റിയതായ ആരോപണം. പരാതിയെക്കുറിച്ച് അന്വേഷണം നടത്താനും നേതാക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനും ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന വാര്‍ത്ത. കുഴല്‍പ്പണമായി കോടികള്‍ കൈമാറിയെന്ന വിവരം ഞെട്ടിക്കുന്നതാണ്. തമ്മിലടിയുടെയും ഗ്രൂപ്പു പോരി​െൻറയും ഭാഗമായാണ് സംഭവം പുറത്തായതെന്ന രീതിയില്‍ നിസ്സാരവത്കരിക്കേണ്ടതല്ല ഇത്. നോട്ട് അസാധുവാക്കലിനുശേഷം കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ പിടിയിലായത് ഏതാനും പേരില്‍ ഒതുക്കുകയായിരുന്നു. അക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് കേന്ദ്ര--സംസ്ഥാന ഭരണകൂടങ്ങള്‍ മടിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും െക.പി.എ. മജീദ് പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story