Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴ: മരങ്ങൾ കടപുഴകി ...

മഴ: മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കോഴിക്കോട്: മഴ ശക്തമായതോടെ നഗരപരിധിയിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ മരംവീണ് കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കോർട്ട് റോഡിൽ കെട്ടിടത്തി​െൻറ മേൽക്കൂരയിലെ ഷീറ്റ് പൂർണമായും താഴേക്ക് പതിച്ചു. ഒാറിയൻറൽ ബാങ്ക് ഒാഫ് കോമേഴ്സ് പ്രവർത്തിക്കുന്ന െകട്ടിടത്തി​െൻറ മുകളിലെ ഷീറ്റാണ് അപ്പാടെ നിലംപൊത്തിയത്. അപകടകരമാംവിധം തൂങ്ങിനിന്ന ഷീറ്റുകൾ ബീച്ച് ഫയർഫോഴ്സ് എത്തിയാണ് ഒഴിവാക്കിയത്. അസി. സ്റ്റേഷൻ ഒാഫിസറുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽ ലീഡിങ് ഫയർമാൻ കെ.എസ്. സുനിൽ, സനുഷ്, ശ്രീലേഷ് കുമാർ, അൻവർ സാദിഖ് എന്നിവരാണുണ്ടായിരുന്നത്. കണ്ണൂർ റോഡിൽ െവസ്റ്റ്ഹിൽ സ​െൻറ് മൈക്കിൾസ് സ്കൂളിന് മുന്നിൽ മരം കടപുഴകി അൽപനേരം ഗതാഗത തടസ്സമുണ്ടായി. ചേവരമ്പലം വൃന്ദാവൻ കോളനിയിൽ അടുക്കത്ത് എ.വി. സുമേഷി​െൻറ വീടി​െൻറ മുകളിലേക്ക് െതങ്ങ് കടപുഴകി. ഒാടിട്ട വീടി​െൻറ മേൽക്കൂര പൂർണമായും തകർന്നു. സിവിൽ സ്റ്റേഷനു സമീപവും വേങ്ങേരിക്കാട്ടിലും മരം കടപുഴകി ഗതാഗതതടസ്സമുണ്ടായി. വെള്ളിമാട്കുന്ന് ഫയർഫോഴ്സിലെ ലീഡിങ് ഫയർമാൻ ഇ.സി. നന്ദകുമാറി​െൻറ നേതൃത്വത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റിയത്. പടം.........ab3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story