Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 3:03 PM IST Updated On
date_range 19 July 2017 3:03 PM IST'സ്കൂൾ വിദ്യാർഥിയുടെ കൊലപാതകം: പ്രചാരണം വാസ്തവവിരുദ്ധം'
text_fieldsbookmark_border
മടവൂർ: സി.എം സെൻറർ ഹൈസ്കൂൾ വിദ്യാർഥി അബ്ദുൽ മാജിദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്ന പല വാർത്തകളും വാസ്തവവിരുദ്ധമാണെന്ന് ദഅ്വ കോളജ് പി.ടി.എ ഭാരവാഹികൾ. പരിക്കേറ്റ വിദ്യാർഥിക്ക് നൽകേണ്ട എല്ലാ ചികിത്സയും കൃത്യസമയത്തുതന്നെ നൽകാൻ കഴിഞ്ഞു എന്ന കാര്യം ഹോസ്പിറ്റൽ റെക്കോഡുകൾ പരിശോധിച്ചാൽ ആർക്കും ബോധ്യപ്പെടും. പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം അന്വേഷിച്ച് സ്ഥിരീകരിച്ചതാണ്. കൊലയാളി മുമ്പ് താമസിച്ചു എന്നു പറയുന്ന പള്ളി സി.എം സെൻററിേൻറതല്ല. ഹോസ്റ്റലിനടുത്തുള്ള മസ്ജിദ് സ്ഥാപനത്തിലെ വിദ്യാർഥികൾക്കു വേണ്ടി മാത്രം ഉള്ളതാണ്. വഴിയാത്രക്കാരോ തീർഥാടകരിൽ അപൂർവം ചിലരോ നമസ്കാരത്തിന് വല്ലസമയങ്ങളിലും വരാറുെണ്ടന്നല്ലാതെ പൊതുജനങ്ങളുടെ സാന്നിധ്യം പള്ളിയിലുണ്ടാകാറില്ല. ഘാതകൻ സെക്യൂരിറ്റിക്കാരനുമായി വാക്തർക്കം ഉണ്ടായി എന്നു പറയുന്നത് സി.എം സെൻററിെൻറ സെക്യൂരിറ്റി ജീവനക്കാരനോടുമായിരുന്നില്ല. ഘാതകൻ മനോരോഗിയാണെന്ന് സി.എം സെൻറർ എവിടെയും പറഞ്ഞിട്ടില്ല. കുത്തിപ്പരിക്കേൽപിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടി പൊലീസിൽ ഏൽപിച്ചത്. 70 വിദ്യാർഥികളുള്ള ജൂനിയർ ദഅ്വയിലെ കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടി വാർഡൻ ചുമതലയുള്ള അധ്യാപകൻ അടക്കം നാലു ജീവനക്കാർ നിലവിലുണ്ട്. കുട്ടിക്ക് സ്ഥാപനത്തിൽ തുടരാൻ താൽപര്യമില്ലെന്ന കാര്യം അധ്യാപകരെയോ ഉത്തരവാദിത്തപ്പെട്ടവരെയോ അറിയിച്ചിട്ടില്ല. പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണം നേരിടാനും തയാറാണെന്ന് സ്ഥാപനാധികാരികൾ പറഞ്ഞതായി പി.ടി.എ ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story