Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​ ലൈവ്​...

കോഴിക്കോട്​ ലൈവ്​ ആഡ്​

text_fields
bookmark_border
മന്ദമംഗലത്ത് കലിയൻ ഉത്സവം കൊയിലാണ്ടി: കലിയാ കലിയാ കൂയ്... ചക്കേം മാങ്ങേം താ... കലിയദിനത്തിൽ നാടും നഗരവും കലിയ​െൻറ ആരവങ്ങൾ നിറഞ്ഞ കാലമുണ്ടായിരുന്നു. ഇന്നു വീടുകളിലെ ആരവങ്ങൾ കുറഞ്ഞെങ്കിലും കലിയനു കൊടുക്കൽ മിക്ക വീടുകളിലും നടക്കുന്നുണ്ട്. ഇപ്പോൾ കലിയൻ ഉത്സവം ക്ലബുകളും സംഘടനകളും ഏറ്റെടുത്തു നടത്തുന്നു. മന്ദമംഗലം തളിർ ജൈവഗ്രാമത്തി​െൻറ കലിയൻ ഉത്സവം ഇന്നലെ നടന്നു. കാർഷികവൃത്തിയുടെ പ്രസക്തി പുതുതലമുറയിലേക്കു പകർന്നുനൽകുകയെന്ന ലക്ഷ്യമിട്ടാണ് കലിയൻ ഉത്സവങ്ങൾ അരങ്ങേറുന്നത്. പ്രകൃതിയിൽനിന്ന് അകന്നതി​െൻറ ദുരന്തഫലങ്ങൾ അനുഭവിക്കുന്ന വർത്തമാനകാലത്ത് മഴക്കാലത്തെ വരവേറ്റ് മഴ ഉത്സവങ്ങൾ വ്യാപകമായി നടക്കുകയാണ്. അതി​െൻറ ഭാഗമായാണ് കലിയൻ ഉത്സവം. ഗൃഹാതുരത്വത്തി​െൻറ ഓർമപുതുക്കൽ കൂടിയാണിത്. ചുവരിലെ കലണ്ടറിൽ കർക്കടക മാസത്തി​െൻറ പിറവി ദർശിക്കുമ്പോൾ മനസ്സിലേക്ക് 'കലിയൻ' കടന്നുവരും. ഒരു സംസ്കൃതിയുടെ ഓർമപ്പെടുത്തലാണ് അത്. മിത്തുകളും ഐതിഹ്യങ്ങളുംകൊണ്ട് നിറഞ്ഞ സംസ്കാരത്തി​െൻറ ഭാഗം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story