Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2017 2:22 PM IST Updated On
date_range 17 July 2017 2:22 PM ISTതീവ്രവാദ വിരുദ്ധ സദസ്സ്
text_fieldsbookmark_border
ഫറോക്ക്: ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ തീവ്രവാദികളെ ഒപ്പം നിർത്തിെല്ലന്നു സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം. ഗ്രാമങ്ങളിൽ നുഴഞ്ഞുകയറി തീവ്രവാദികളെ ഉണ്ടാക്കുന്നവരെ ചെറുത്തുതോൽപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂർ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഫറോക്ക് ചുങ്കത്ത് നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ശിഹാബ് നല്ലളം അധ്യക്ഷത വഹിച്ചു. അസ്കർ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ആലിക്കുട്ടി മാസ്റ്റർ, മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി. ആസിഫ്, ബാക്കിർ പെരുമുഖം, കൗൺസിലർമാരായ കള്ളിയിൽ റഫീക്ക്, സലാം കരുവൻതിരുത്തി, മുനിസിപ്പൽ ലീഗ് പ്രസിഡൻറ് എം.എ. മജീദ്, എൻ.എം. ജാഫർ, സലാം അരക്കിണർ, ഇ. മുജീബ്റഹ്മാൻ, നജാഫ് ചാലിയം, റഷീദ് രാമനാട്ടുകര, ജാസിർ മാസ്റ്റർ, ഷഫീക്ക് അരക്കിണർ, എം.എസ്.എഫ് മണ്ഡലം പ്രസിഡൻറ് അനീസ് തോട്ടുങ്ങൽ, ശംസീർ പാണ്ടികശാല, പാലോറ തൻസി, ശറഫു ചാലിയം, അൻവർ നല്ലളം, മഹ്സൂം രാമനാട്ടുകര, റഹൂഫ് പുറ്റേക്കാട് എന്നിവർ സംസാരിച്ചു. ശുചിത്വദിനം ഫറോക്ക്: മുനവ്വിറുൽ ഇസ്ലാം മദ്റസ ചെറുവണ്ണൂർ ശുചിത്വദിനം ആചരിച്ചു. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുടെ നേതൃത്വത്തിൽ മദ്റസയും പരിസരപ്രദേശവും ശുചീകരിച്ച് അണുനാശിനി വിതറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിെൻറ ആഹ്വാനപ്രകാരമാണ് ശുചിത്വദിനം ആചരിച്ചത്. ഉദ്ഘാടനം മഹല്ല് ഖത്തീബ് ഫസലുറഹ്മാൻ ബാഖവി നിർവഹിച്ചു. മുഹമ്മദ് അഹ്സനി പനി, പകർച്ചവ്യാധികളെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് നടത്തി. സദർ മുഅല്ലിം മുഹമ്മദ് അഹ്സനി, പി.ടി.എ പ്രസിഡൻറ് എ.പി. സക്കീർ ഹുസൈൻ, മഹല്ല് സെക്രട്ടറി എം. ബീരാൻ കോയ, ആരിഫ് കളത്തിങ്ങൽ, എം.കെ. ഹസൻകോയ, എ. മുജീബ്, എൻ. കുഞ്ഞാലൻ, എ. ജാബിർ എന്നിവർ സംസാരിച്ചു. കാർ തടഞ്ഞുനിർത്തി അഞ്ചു ലക്ഷം തട്ടിയതായി പരാതി ഫറോക്ക്: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വരുകയായിരുന്ന തലശ്ശേരി സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി അഞ്ചു ലക്ഷം രൂപ കവർന്നതായി പരാതി. ദേശീയപാത മോഡേൺ ബസാറിൽെവച്ച് ഞായറാഴ്ച രാവിലെ ആറു മണിക്കാണ് തലശ്ശേരി നെല്ലിയാലത്ത് വീട്ടിൽ ഇസ്മായിലിെൻറ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയത്. ഇസ്മായിലിെൻറ കാറിനു മുന്നിൽ ടിപ്പർലോറി നിർത്തി നാലംഗ സംഘത്തിലെ മുഖംമൂടി ധരിച്ച രണ്ടു പേർ ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപിച്ചുമാണ് പണം തട്ടിയെടുത്തതെന്ന് നല്ലളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നല്ലളം എസ്.ഐ എസ്.ബി. കൈലാസ്നാഥിെൻറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story