Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:51 PM IST Updated On
date_range 16 July 2017 2:51 PM ISTചുട്ടുപൊള്ളുന്ന ജീവിതങ്ങളിൽ മഞ്ഞുതുള്ളിയായി നീഹാരി മണ്ഡലി
text_fieldsbookmark_border
കോഴിക്കോട്: എട്ടു വർഷംമുമ്പാണ് നീഹാരി മണ്ഡലിയുടെ ജീവിതത്തെ മാറ്റിമറിച്ച ആ ദുരന്തമുണ്ടായത്. ഭർത്താവിൽനിന്നുള്ള മാനസികവും ശാരീരികവുമായ ക്രൂരപീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഈ പെൺകുട്ടി ഒരു നിവൃത്തിയുമില്ലാതെ ആത്മഹത്യയിലേക്ക് തിരിഞ്ഞു. സ്വയം തീകൊളുത്തി 55 ശതമാനം പൊള്ളലേറ്റ അവളുടെ ജീവിതം അവിടെ അവസാനിക്കാനായിരുന്നില്ല ദൈവനിശ്ചയം. പാതിയിലേറെ വെന്ത ശരീരത്തിൽനിന്ന് നീഹാരി പിന്നീട് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു. പ്ലാസ്റ്റിക് സർജറിയിലൂടെ തിരിച്ച് ജീവിതത്തിലേക്ക്, അവിടെനിന്ന് പൊള്ളലിൽ തകർന്നുപോയ ഒരുപാടു പേരുടെ ജീവിതങ്ങളിലേക്ക് അവൾ മെല്ലെ നടന്നുവന്നു. 'ബേൺസ് സർവൈവർ മിഷൻ' എന്ന പേരിൽ പൊള്ളലേറ്റവർക്കായി എൻ.ജി.ഒ നടത്തുന്ന നീഹാരി കഴിഞ്ഞ കുറേ നാളായി കേരളത്തിലുണ്ട്. പ്ലാസ്റ്റിക് സർജറി ദിനമായ ശനിയാഴ്ചയാണ് നീഹാരിയെക്കുറിച്ചുള്ള 'മാറ്റത്തിെൻറ കുതിപ്പ്' എന്ന പുസ്തകം പ്രകാശനം ചെയ്തത്. അവരുടെ 29ാം പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്ച. തെൻറ പ്രവർത്തനങ്ങളെക്കുറിച്ച് നീഹാരി 'മാധ്യമ'ത്തോട് സംസാരിച്ചു. ''എെൻറ ജീവിതത്തിലെ വിജയത്തിന് ഞാൻ കടപ്പെട്ടിരിക്കുന്നത് ഭർത്താവിനോടാണ്. അയാൾ അങ്ങനെ ചെയ്തിരുന്നില്ലെങ്കിൽ ഒരുപക്ഷേ, ഞാൻ ഈ അവസ്ഥയിൽ നിൽക്കില്ലായിരുന്നു. ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. അങ്ങനെ ചെയ്യാൻ ശ്രമിച്ചതിലെ അബദ്ധം ഇന്ന് തിരിച്ചറിയുന്നു. മേലാസകലം പൊള്ളി, അതിൽനിന്നു രക്ഷപ്പെട്ടതിനുശേഷമാണ് തിരിച്ചറിഞ്ഞത് ഈ പൊള്ളലിെൻറ പ്രത്യാഘാതങ്ങൾ. ബേൺസ് സർവൈവർ മിഷൻ തുടങ്ങുന്നത് അവിടെനിന്നാണ്. 2014ലായിരുന്നു അത്. അതിനുശേഷം പൊള്ളലേറ്റ മുന്നൂറോളം പേർ എെൻറ ജീവിതത്തിലൂടെ കടന്നുപോയി. പലരും സ്വന്തം ജീവിതത്തെയോ ശരീരത്തെയോ പുറത്തുകാണിക്കാൻ ഇഷ്ടമില്ലാത്തവരായിരുന്നു. എല്ലാവരെയും പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനാവില്ലെന്ന് എനിക്കറിയാം. എന്നാൽ, ഒരാൾക്കെങ്കിലും എെൻറ പരിശ്രമംകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞാൽ മതിയെന്ന ആഗ്രഹം മാത്രമാണുള്ളത്'' - നീഹാരി പറയുന്നു. പൊള്ളലേൽക്കുന്നവരെ ബഹിഷ്കരിക്കാനാണ് സമൂഹം വെമ്പുന്നത്. എന്നാൽ, അവരെ ചേർത്തുപിടിക്കുകയാണ് നീഹാരിയുടെ ആഗ്രഹം. പൊള്ളലേറ്റവർക്കായി പ്ലാസ്റ്റിക് സർജറി ചെയ്യാനുള്ള സഹായങ്ങളും കൗൺസലിങ്ങുമുൾെപ്പടെ തെൻറ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാനൊരുങ്ങുകയാണ് നീഹാരി. സ്വന്തം ലേഖിക photo ab
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story