Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:51 PM IST Updated On
date_range 16 July 2017 2:51 PM ISTസി.ഐ.ടി.യു ഓണം കലാമേള സംഘാടകസമിതി രൂപവത്കരിച്ചു
text_fieldsbookmark_border
വടകര: ആഗസ്റ്റ് 12, 13 തീയതികളിൽ വടകരയിൽ നടക്കുന്ന സി.ഐ.ടി.യു ഓണം കലാമേള ജില്ലതല മത്സരത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. ബി.ഇ.എം സ്കൂളിൽ ചേരുന്ന കലാമേളക്ക് 12ന് ഉച്ചയോടെ അരങ്ങുണരും. 19 ഇനങ്ങളിലാണ് മത്സരം. രചനാമത്സരം ആഗസ്റ്റ് അഞ്ചിന് സാംസ്കാരിക നിലയത്തിൽ നടക്കും. 18 വയസ്സിന് മുകളിലുള്ള തൊഴിലാളികൾക്ക് ട്രേഡ് യൂനിയൻ ഭേദമന്യേ കലാമത്സരങ്ങളിൽ പങ്കെടുക്കാം. ജില്ലതലത്തിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാം. സംഘാടകസമിതി രൂപവത്കരണ യോഗം സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം സി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി പി.കെ. മുകുന്ദൻ, പി.കെ. ദിവാകരൻ, കെ.കെ. മമ്മു, വേണു കക്കട്ടിൽ, എ.കെ. ബാലൻ, ടി.എം. ദാസൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ. ശ്രീധരൻ (ചെയർ), പി.കെ. കൃഷ്ണദാസ്, പി. ശ്രീധരൻ, കെ.സി. പവിത്രൻ, ടി.എം. ദാസൻ, പി. രവീന്ദ്രൻ, എൻ. കമല, ടി.പി. രാജൻ, വേണു കക്കട്ടിൽ (ജന. കൺ), ദിനിൽ കുമാർ, ഒ.പി. ശ്രീധരൻ, വി.കെ. വിനു, ഒ.വി. ചന്ദ്രൻ, എ. സതീശൻ, പി.സി. സുരേഷ്, പി.കെ. അശോകൻ (കൺ), എ.കെ. ബാലൻ(ട്രഷ). 'വിജയോത്സവം' ആരംഭിച്ചു വടകര: എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തൽ ലക്ഷ്യമിട്ട് ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയായ 'വിജയോത്സവ'ത്തിെൻറ സ്കൂൾ തല ഉദ്ഘാടനം മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി നിർവഹിച്ചു. മണിയൂർ പഞ്ചായത്ത് പ്രസിഡൻറ് എം. ജയപ്രഭ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ആർ. ബാലറാം മുഖ്യപ്രഭാഷണം നടത്തി. കെ.വി. സത്യൻ, പി.കെ. ദീപ, രാജീവൻ കടത്തനാടൻ, പി.എം. ശശി, പി. ബഷീർ, കെ.പി. വിനോദൻ എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് നടന്ന രക്ഷാകർതൃസംഗമം ഡി.ഇ.ഒ സദാനന്ദൻ മണിയോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം നവനീത അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ ക്ലാസെടുത്തു. സ്ഥാനമേറ്റു വടകര: ലയൺസ് ക്ലബ് ചോമ്പാലയിലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഗണേഷ് കണിയാറക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.പി. രാജൻ, സെക്രട്ടറി എ. ഹരിദാസൻ, ട്രഷറർ ബാലൻ കോട്ടായി എന്നിവരാണ് അധികാരമേറ്റത്. ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ, രത്നവേൽ, രാജേഷ് വൈഭവ്, രാംദാസ്, വിജയൻ, അശോകൻ ചോമ്പാല എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story