Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:45 PM IST Updated On
date_range 16 July 2017 2:45 PM ISTഎം.സി.പി സലാമിെൻറ നിര്യാണത്തിൽ അനുശോചനം
text_fieldsbookmark_border
കോഴിക്കോട്: കോഴിക്കോെട്ട സാമൂഹിക -സാംസ്കാരിക -വാണിജ്യ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന എം.സി.പി സലാമിെൻറ നിര്യാണത്തിൽ കോഴിക്കോട് പൗരാവലി അനുശോചിച്ചു. പി.വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മാമുക്കോയ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.ടി.സി. അബ്ദുല്ല, ഡോ. കെ. മൊയ്തു, എം. ഷാഹുൽ ഹമീദ്, സി.ടി. സക്കീർ ഹുസൈൻ, പി.കെ. അബൂബക്കർ, അഡ്വ. വി.പി. മോഹൻദാസ്, അഡ്വ. എ. രാജൻ, ടി.പി. വാസു, ഡോ. ഫസൽ ഗഫൂർ, െഎ.പി. പുഷ്പരാജ്, ഇ.വി. ഉസ്മാൻകോയ, പുത്തൂർമഠം ചന്ദ്രൻ, ബി.കെ. പ്രേമൻ, നൗഷാദ്, ജയ്ശങ്കർ പൊതുവത്ത്, എം. രാധാകൃഷ്ണൻ, എം. ശ്രീറാം, പി. ഗംഗാധരൻ, വി. മുഹമ്മദ്, സന്തോഷ്മെൻ, ലത്തീഫ് പാലക്കണ്ടി, ഒ. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. ജില്ല സഹകരണ ബാങ്ക് കാര്യാലയത്തിന് മുന്നിൽ കൂട്ടധർണ കോഴിക്കോട്: ഒാൾ കേരള ജില്ല സഹ. ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ആഭിമുഖ്യത്തിൽ ജില്ല ബാങ്ക് ഹെഡ് ഒാഫിസിന് മുന്നിൽ കെ.ഡി.സി ബാങ്ക് എംപ്ലോയീസ് യൂനിയെൻറ നേതൃത്വത്തിൽ കൂട്ടധർണ നടത്തി. സഹകരണ ബാങ്ക് ജീവനക്കാർക്ക് അർഹമായ ഡി.എ അനുവദിക്കുക, പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. സി.ജെ. അബ്ദുൽ റഹിമാൻ, കെ.ജി. പങ്കജാക്ഷൻ, പി. കിഷൻചന്ദ്, ജഗദീഷ് ബാബു, എ. അബ്ദുറസാക്ക്, പി.കെ. സുരേഷ്, എം.പി. ശിവാനന്ദൻ, പി.കെ. രാജേഷ് എന്നിവർ സംസാരിച്ചു. കെ.കെ. ലീന, റീന, ടി. സന്തോഷ്, എൻ.കെ. രാജേന്ദ്രൻ, എൻ.പി. സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. മഴയാത്ര: ചിത്രരചന മത്സരം കോഴിക്കോട്: 29ന് താമരശ്ശേരി ചുരത്തിൽ നടക്കുന്ന വിദ്യാർഥികളുടെ പ്രകൃതിപഠന മഴയാത്രയുടെ ഭാഗമായി സംസ്ഥാന ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ, സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്, എനർജി മാനേജ്മെൻറ് സെൻറർ എന്നിവയുടെ പിന്തുണയോടെ നാഷനൽ ഗ്രീൻകോർ, ദർശനം സാംസ്കാരിക വേദി എന്നിവ ചേർന്ന് ചിത്രരചന മത്സരം സംഘടിപ്പിച്ചു. 366 കുട്ടികൾ പെങ്കടുത്തു. ആർട്ടിസ്റ്റ് കെ.കെ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല പരിസ്ഥിതി ക്ലബ് കോഒാഡിനേറ്റർ പി. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ദർശനം ഗ്രന്ഥശാല പ്രസിഡൻറ് എ. വിഷ്ണു നമ്പൂതിരി, വി.കെ. സോമൻ, കെ.പി. ജഗന്നാഥൻ (ബുക്ക്മാർക്ക്), കോഒാഡിനേറ്റർ എം.എ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story