Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2017 2:43 PM IST Updated On
date_range 16 July 2017 2:43 PM ISTഇടതുഭരണം മുക്കത്തിെൻറ വളർച്ച മുരടിപ്പിച്ചു -^കെ.സി. അബു
text_fieldsbookmark_border
ഇടതുഭരണം മുക്കത്തിെൻറ വളർച്ച മുരടിപ്പിച്ചു --കെ.സി. അബു മുക്കം: സി.പി.എം നേതൃത്വം കൊടുക്കുന്ന ഇടതുഭരണം മുക്കത്തിെൻറ സ്വാഭാവിക വളർച്ചയെപ്പോലും മുരടിപ്പിച്ചതായി മുൻ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു കുറ്റപ്പെടുത്തി. മുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ അനുവദിച്ച പോളിടെക്നിക്കിന് ആവശ്യമായ സൗകര്യം ചെയ്യാൻ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞിട്ടില്ല. കലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് മുക്കത്തിന് അനുവദിച്ച സബ് സെൻറർ നഗരസഭയുടെ അനാസ്ഥകൊണ്ട് നഷ്ടപ്പെടാൻ പോകുകയാണ്. മാലിന്യ നിർമാർജന പദ്ധതി പോലും ധനസമ്പാദന മാർഗമാക്കി മാറ്റുകയാണിവർ. നഗരസഭയെ നേർവഴിക്ക് നയിക്കാൻ യു.ഡി.എഫ് ശക്തമായി ഇടപെടണമെന്നും കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡൻറ് എൻ.പി. ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഹബീബ് തമ്പി, വിനോദ് പടനിലം, ബ്ലോക്ക് പ്രസിഡൻറ് എം.ടി. അഷ്റഫ്, എൻ. അപ്പുക്കുട്ടൻ മാസ്റ്റർ, നിഷാബ് മുല്ലോളി, എം.കെ. മമ്മദ്, കപ്പിയേടത്ത് ചന്ദ്രൻ, സജീഷ് മുത്തേരി, വസന്തകുമാരി, ജുനൈദ് പാണ്ടികശാല, സുഭദ്രാദേവി പൂമംഗലത്ത്, ടി.ടി. സുലൈമാൻ, ഇ.പി. അരവിന്ദൻ, പ്രസാദ് പെരിങ്ങാട്ട്, ടി.കെ. ഗോപി, വിശ്വൻ എടക്കണ്ടി, വേണു കല്ലുരുട്ടി, രാജൻ വടക്കെക്കര, ഗിരിജ, ജയപ്രഭാവതി, സമീറ കബീർ, റുബീന ബഷീർ എന്നിവർ സംസാരിച്ചു. ബി.പി മൊയ്തീൻ അനുസ്മരണം മുക്കം: ബി.പി. മൊയ്തീന് 'നന്മനിറഞ്ഞ ധിക്കാരി' എന്ന വിശേഷണമാണ് കൂടുതൽ യോജിക്കുന്നതെന്ന് അദ്ദേഹത്തിെൻറ ആത്മസുഹൃത്തും നാടക പ്രവർത്തകനും എഴുത്തുകാരനുമായ മുക്കം ഭാസി അഭിപ്രായപ്പെട്ടു. മൊയ്തീെൻറ 35ാം ചരമവാർഷിക ദിനത്തിൽ ബി.പി. മൊയ്തീൻ സേവാ മന്ദിരവും ബി.പി. മൊയ്തീൻ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമീദ് ചേന്ദമംഗലൂർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മുക്കം വിജയൻ, എൻ.കെ. അബ്ദുറഹിമാൻ, വി.എം. കൃഷ്ണൻകുട്ടി, എ.കെ. സിദ്ധിഖ്, ചിന്നമാളു അന്തർജനം, എ.പി. മുരളീധരൻ, മുക്കം ബാലകൃഷ്ണൻ, സോമനാഥൻ കുട്ടത്ത്, എ.എം. ജമീല, ബേബി ഷക്കീല എന്നിവർ സംസാരിച്ചു. ആറാം ക്ലാസുകാരിയായ അനാമിക മൊയ്തീനെ അനുസ്മരിച്ച് രചിച്ച കവിത അവതരിപ്പിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story