Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right​ജലച്ചായത്തിൽ പതിഞ്ഞ...

​ജലച്ചായത്തിൽ പതിഞ്ഞ ഗോത്ര ജീവിതത്തിന്​ പിന്നിൽ രമേഷ്​

text_fields
bookmark_border
കൃഷിയും കന്നുകാലി വളർത്തലും ഉപജീവനമായ ഇൗ ഗോത്രവർഗക്കാരന് കലക്കുേവണ്ടിയുള്ള സാമ്പത്തികച്ചെലവ് വലിയ ചോദ്യചിഹ്നമാണ് മേപ്പാടി: ഗോത്ര ജീവിതങ്ങളുടെ നേർക്കാഴ്ച താൻ വരച്ച ചിത്രങ്ങളിലൂടെ ലോകത്തിനു മുന്നിലെത്തിക്കുകയാണ് തൃക്കൈപ്പറ്റ ഇടിഞ്ഞകൊല്ലി കോളനിയിലെ ആദിവാസി യുവാവ് എം.ആർ. രമേഷ്. വയനാട്ടിലെ ഗോത്രവർഗങ്ങളെക്കുറിച്ച് പലരും രചനകൾ നടത്തിയിട്ടുണ്ടെങ്കിലും അവരെല്ലാം ഇതര സമുദായത്തിൽപ്പെട്ടവരാണ്. എന്നാൽ, താൻ പ്രതിനിധാനം ചെയ്യുന്ന ഗോത്ര ജീവിതത്തി​െൻറ കലയും സംസ്കാരവും ജീവിത യാഥാർഥ്യങ്ങളും കാൻവാസിലൂടെ ലോകത്തിന് മുന്നിൽ വരച്ചിടുകയാണ് ഈ യുവാവ്. കൃഷിയും കന്നുകാലി വളർത്തലുമാണ് രമേഷി​െൻറ ഉപജീവനം. ഇതിനിടെയാണ് ചിത്രം വരക്കാനും സമയം കണ്ടെത്തുന്നത്. ചിത്രങ്ങൾക്ക് നല്ല സ്വീകാര്യത ലഭിച്ചു തുടങ്ങിയപ്പോൾ ശാസ്ത്രീയമായി പഠിക്കാനും ശ്രമം നടത്തി. മാനന്തവാടി ആർട്ടോണിലും കോഴിക്കോട് എസ്.കെ. പൊെറ്റക്കാട്ട് കൾചറൽ സ​െൻററിലും ചിത്രരചന പരിശീലം നേടി. ഇവിടങ്ങളിൽനിന്ന് ലഭിച്ച അറിവ് രമേഷി​െൻറ ചിത്രങ്ങളെ കൂടുതൽ ഭാവനപൂർണമാക്കി. ജലച്ചായ രചനയാണ് രമേഷ് അവലംബിക്കുന്നത്. ഗോത്രവർഗ ജീവിതാവസ്ഥകളും പ്രകൃതിയുമെല്ലാമാണ് രചനയുടെ പ്രമേയങ്ങൾ. കോളനിയിലെ രാഘവൻ -രാധ ദമ്പതികളുടെ മകനാണ് രമേഷ്. വിവിധ ഗോത്രവിഭാഗങ്ങളുടെ ജീവിതാവസ്ഥകൾ വരച്ചു കാണിക്കുന്ന 'തോട' എന്ന സചിത്ര പുസ്തകത്തി​െൻറ രചയിതാവുകൂടിയാണ്. 25 ചിത്രങ്ങളുൾപ്പെടുത്തി പ്രദർശനം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. പക്ഷേ, ഇതിനാവശ്യമായ സാമ്പത്തികച്ചെലവ് ഈ യുവാവിന് മുന്നിൽ വലിയ ചോദ്യചിഹ്നമാണ്. ഭാവനയും സവിശേഷമായ രചന രീതിയും ജീവിത വീക്ഷണത്തി​െൻറ വിശാലമായ കാൻവാസുമുള്ള ഈ ആദിവാസി യുവാവിന് േപ്രാത്സാഹനം ലഭിച്ചാൽ മാത്രമേ ഉയരങ്ങളിലെത്താൻ സാധിക്കൂ. TUEWDL7 തോടയെന്ന സചിത്ര രചനയുമായി രമേഷ് TUEWDL8 രമേഷ് വരച്ച ചിത്രങ്ങൾ ---------------------- കാഞ്ഞിരത്തിനാൽ ഭൂമി വിഷയം: കെ.സി.വൈ.എം നിരാഹാര സത്യഗ്രഹം നടത്തും കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി ബുധനാഴ്ച കലക്ടറേറ്റ് പടിക്കൽ നിരാഹാര സത്യഗ്രഹം നടത്തുമെന്ന് കേരള കാത്തലിക് യൂത്ത് മൂവ്മ​െൻറ് (കെ.സി.വൈ.എം) മാനന്തവാടി രൂപത ഘടകം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ 50 പ്രവർത്തകർ സത്യഗ്രഹം നടത്തും. കാഞ്ഞിരത്തിനാൽ കുടുംബത്തിനു നീതി ഉറപ്പുവരുത്തുന്നതിന് സത്വരനടപടികൾ സർക്കാറി​െൻറ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ കെ.സി.വൈ.എം രൂപത ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്കൽ, സംസ്ഥാന വൈസ് പ്രസിഡൻറ് ബിബിൻ ചമ്പക്കര, രൂപത പ്രസിഡൻറ് എബിൻ മുട്ടപ്പള്ളി, കോഓഡിനേറ്റർ ജിജോ പൊടിമറ്റം എന്നിവർ പെങ്കടുത്തു. താക്കോൽ ദാനം നിർവഹിച്ചു കൽപറ്റ: നഗരസഭയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രൈം മിനിസ്റ്റേഴ്സ് ആവാസ് യോജന (പി.എം.എ.വൈ) സമ്പൂർണ ഭവന പദ്ധതി പ്രകാരം നിർമിച്ച ആദ്യ വീടി​െൻറ താക്കോൽ ദാനം നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി. ആലി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എ.പി. ഹമീദ്, സനിത ജഗദീഷ്, കൗൺസിലർമാരായ വി.പി. ശോശാമ്മ, ആയിഷ പള്ളിയാൽ, ഡി. രാജൻ, ശ്രീജ എന്നിവർ സംസാരിച്ചു. TUEWDL6 സമ്പൂർണ ഭവന പദ്ധതി പ്രകാരം നിർമിച്ച ആദ്യ വീടി​െൻറ താക്കോൽദാനം നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻ കുട്ടി നിർവഹിക്കുന്നു 'പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജിവെക്കണം' മാനന്തവാടി: മണ്ണ് സംരക്ഷണ പദ്ധതിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ജെ. ഷജിത്ത് മെംബർ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് വാളാട് തലപ്പുഴ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വാളാട് പേര്യ മണ്ണ് സംരക്ഷണ പദ്ധതി നടത്തിപ്പിൽ വിവിധ ഘട്ടങ്ങളിൽ നടന്ന അഴിമതി സംബന്ധിച്ച് സി.പി.എം നിയോഗിച്ച സബ് കമ്മിറ്റി അഴിമതി കണ്ടെത്തി. തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷജിത്തിനെ പാർട്ടി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സംഭവത്തിൽ വിജിലൻസ് അേന്വഷിക്കണമെന്നും മെംബർ സ്ഥാനം രാജി വെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻറുമാരായ ജോസ് കൈനിക്കുന്നേൽ, ജോസ് പാറക്കൽ, പഞ്ചായത്ത് അംഗങ്ങളായ എം.ജി. ബാബു, വി.കെ. ശശിധരൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story