Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2017 2:29 PM IST Updated On
date_range 12 July 2017 2:29 PM ISTബത്തേരി ഡോൺ ബോസ്കോ കോളജിൽ എസ്.എഫ്.ഐ അഴിഞ്ഞാട്ടം
text_fieldsbookmark_border
പൊലീസുകാർ നോക്കിനിൽക്കെ കാമ്പസ് അടിച്ചുതകർത്തു സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളജിൽ പൊലീസ് നോക്കിനിൽക്കെ എസ്.എഫ്.ഐ പ്രവർത്തകർ കാമ്പസ് അടിച്ചുതകർത്തു. കാമ്പസിൽ സംഘടന പ്രവർത്തനം നടത്തിയ വിദ്യാർഥിയെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാർച്ചിനെത്തുടർന്നാണ് കോളജ് അടിച്ചു തകർത്തത്. ചൊവ്വാഴ്ച രാവിലെ 11ഒാടെ കോളജിലേക്ക് അതിക്രമിച്ച് കയറിയ നൂറോളം എസ്.എഫ്.ഐ പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമികളെ തടയാൻ പൊലീസിന് സാധിക്കാത്തത് സംഘർഷം രൂക്ഷമാക്കി. അക്രമത്തിൽ അധ്യാപകർക്കും സ്റ്റാഫിനും പരിക്കേറ്റു. അര മണിക്കൂർ നീണ്ടുനിന്ന അക്രമത്തിൽ നാലുനില കെട്ടിടത്തിലെ മുഴുവൻ ജനലുകളും അടിച്ചുതകർത്തു. ചില്ലുപാളികൾ തട്ടി അധ്യാപികമാരായ ഷെറിൻ ബേബി, പി.എസ്. ഹർഷ, ഷിൻസി സെബാസ്റ്റ്യൻ, വസന്ത എന്നിവർക്ക് സാരമായ പരിക്കേറ്റു. പ്രിൻസിപ്പലിെൻറ കാബിൻ തകർത്തശേഷം ൈകയേറ്റ ശ്രമവുമുണ്ടായി. ആരാധനാലയമായ ചാപ്പൽ, സർട്ടിഫിക്കറ്റുകൾ, ഫർണിച്ചറുകൾ, സി.സി ടി.വി കാമറകൾ, ശൗചാലയങ്ങൾ എന്നിവ പൂർണമായും നശിപ്പിച്ചു. ഡോൺ ബോസ്കോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും തകർത്തു. യൂനിവേഴ്സിറ്റി പരീക്ഷകൾക്കായി എത്തിയ വിദ്യാർഥികൾ പരിഭ്രാന്തരായി. ഉച്ചക്കുശേഷമുള്ള നാലാം സെമസ്റ്റർ പരീക്ഷ നടത്തിയത് തകർന്ന ക്ലാസ് മുറികളിലാണ്. എസ്.എഫ്.ഐ ജില്ല നേതാക്കളുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടത്. കാമ്പസ് നടുത്തളത്തിൽ മുദ്രാവാക്യം മുഴക്കി അഴിഞ്ഞാടിയ സംഘം കണ്ണിൽ കണ്ടതെല്ലാം അടിച്ചുതകർത്തു. വിദ്യാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ രേഖകൾ വലിച്ചുകീറുകയും സ്റ്റാഫ് റൂമിലെ കമ്പ്യൂട്ടറുകളും ഫർണിച്ചറുകളും തകർക്കുകയും ചെയ്തു. 25 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. മതിയായ പൊലീസുകാരെ വിന്യസിപ്പിക്കാത്തതിനാൽ അക്രമിസംഘത്തെ തടഞ്ഞുനിർത്താൻ സാധിച്ചില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസിെൻറ നിർദേശ പ്രകാരം രാവിലെതന്നെ വിദ്യാർഥികളെ കോളജിൽനിന്നു മാറ്റിയിരുന്നു. ഇത് വലിയ അപകടം ഒഴിവാക്കി. കോളജിെൻറ നിയമപ്രകാരം കാമ്പസിനുള്ളിലെ സംഘടന പ്രവർത്തനം വർഷങ്ങളായി നിരോധിച്ചിരുന്നു. ഈ നിയമം ലംഘിച്ചെന്ന് ആരോപിച്ച് രണ്ടാം വർഷ ബി.കോം വിദ്യാർഥിയും എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയുമായ ജിഷ്ണു വേണുഗോപാലിനെ തിങ്കളാഴ്ച കോളജിൽനിന്ന് പുറത്താക്കിയിരുന്നു. എസ്.എഫ്.ഐയുടെ പേരിലുള്ള ചെറു കാർഡുകൾ വിതരണം ചെയ്യുകയും കോളജിന് പുറത്ത് ബാനർ കെട്ടുകയും ചെയ്തതിനാണ് കോളജ് ഡിസിപ്ലിനറി കമ്മിറ്റി ജിഷ്ണുവിനെ പുറത്താക്കാൻ തീരുമാനിച്ചത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ജില്ല പൊലീസ് മേധാവി രാജ്പാൽ മീണ, ഡിവൈ.എസ്.പിമാരായ കുബേരൻ, സുരേന്ദ്രൻ, സജീവൻ, മുഹമ്മദ് ഷാഫി എന്നിവർ സ്ഥലം സന്ദർശിച്ചു. TUEWDL11 എസ്.എഫ്.ഐ പ്രവർത്തകർ ബത്തേരി ഡോൺ ബോസ്കോ കോളജ് അടിച്ചുതകർക്കുന്നു കോളജ് ആക്രമിച്ചത് ഇടതുപക്ഷ കാടത്തം സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളജ് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിച്ച് തകർത്തത് ഇടതുപക്ഷ രാഷ്ട്രീയത്തിെൻറ കാടത്തമാണെന്ന് ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. നിസ്സാരമായി പരിഹരിക്കാൻ കഴിയുന്ന വിഷയത്തിൽ അക്രമം അഴിച്ചു വിട്ടത് പിണറായി സർക്കാറിെൻറ പിൻബലത്തിലാണ്. പൊലീസ് നോക്കിനിൽക്കെയാണ് വിദ്യാർഥികൾ തെരുവ് ഗുണ്ടകളെപ്പോലെ അഴിഞ്ഞാടിയത്. വനിത അധ്യാപകരെ അടക്കം അസഭ്യം പറഞ്ഞപ്പോൾ പൊലീസ് നിസ്സംഗത പാലിക്കുകയാണ് ചെയ്തത്. നിർധനരായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും തൊഴിൽ പരിശീലനങ്ങളും നൽകുന്ന കേന്ദ്രവും പ്രാർഥന കേന്ദ്രവും അടിച്ചുതകർത്തു. കിരാതമായ ഈ നടപടിയിൽ സി.പി.എം നേതാക്കൾ പ്രതികരിക്കണം. ഇത്തരം പ്രവൃത്തികൾമൂലം കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കേണ്ട അവസ്ഥയാണ്. ആക്രമണം നടന്ന കോളജ് എം.എൽ.എ സന്ദർശിച്ചു. ബ്ലോക്ക് പ്രസിഡൻറ് ടി.ജെ. ജോസഫ്, ബാബു പഴുപ്പത്തൂർ, അഡ്വ. രാജേഷ് കുമാർ, അമൽ ജോയി എന്നിവർ സ്ഥലം സന്ദർശിച്ചു. TUEWDL12 ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ഡോൺ ബോസ്കോ കോളജ് സന്ദർശിക്കുന്നു പ്രതിഷേധിച്ചു സുൽത്താൻ ബത്തേരി: വിദ്യാർഥി രാഷ്ട്രീയത്തിെൻറ പേരിൽ നടത്തിയ അക്രമത്തിൽ ആരാധനാലയം എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതിൽ എക്യുമെനിക്കൽ ഫോറം പ്രതിഷേധിച്ചു. സമരങ്ങളും ആക്രമണങ്ങളും നടത്താനുള്ള ഇടമല്ല ആരാധനാലയം. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ തയാറാകണം. ഫാ. ജോൺസൻ കൊച്ചുപറമ്പിൽ, വർഗീസ് കാട്ടാമ്പള്ളിൽ, ഫാ. സ്റ്റീഫൻ കോട്ടക്കൽ, ഫാ. പോൾ കോടാനൂർ, ഫാ. എ.ടി. ബേബി, ഫാ. എ.ടി. ജോർജ്, ബില്ലി ഗ്രഹാം, എൻ.എം. ജോസ്, രാജൻ തോമസ്, പ്രഫ. എ.വി. തര്യത് എന്നിവർ സംസാരിച്ചു. കോളജ് അധികൃതരുടേത് കുപ്രചാരണം -എസ്.എഫ്.ഐ കൽപറ്റ: എസ്.എഫ്.ഐ പ്രവർത്തകർ ഡോൺ ബോസ്കോ കോളജ് അടിച്ചു തകർത്തുവെന്നത് കുപ്രചാരണമെന്ന് എസ്.എഫ്.ഐ ജില്ല കമ്മിറ്റി. കോളജിനകത്തും പുറത്തും വിദ്യാർഥികൾക്ക് സംഘടന പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന നിലപാടാണ് മാനേജ്മെൻറിേൻറത്. സംഘടനയിൽ പ്രവർത്തിക്കുന്ന വിദ്യാർഥികളെ പുറത്താക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്ന സമീപനമാണ് മാനേജ്മെൻറ് പുലർത്തുന്നത്. ധിക്കാരപരമായ നിലപാട് പിൻവലിക്കാൻ മാനേജ്മെൻറ് തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ബത്തേരി ഡോൺ ബോസ്കോ കോളജിൽ എസ്.എഫ്.ഐ ഫാഷിസം -കെ.എസ്.യു സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളജിൽ എസ്.എഫ്.ഐ ഫാഷിസ്റ്റ് പ്രവൃത്തിയാണ് നടപ്പാക്കിയതെന്ന് കെ.എസ്.യു ജില്ല കമ്മിറ്റി കുറ്റപ്പെടുത്തി. കാമ്പസുകളിൽ സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്ന മാനേജ്മെൻറ് നിലപാട് തികച്ചും വിദ്യാർഥിവിരുദ്ധമാണ്. വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവുന്നതല്ല. എന്നാൽ, കാമ്പസിൽ ജനാധിപത്യ മൂല്യങ്ങൾ ഉന്മൂലനം ചെയ്യുന്ന രീതിയിൽ എസ്.എഫ്.ഐ നടത്തിയ കിരാതപ്രവൃത്തികൾക്ക് തക്കതായ ശിക്ഷ ലഭ്യമാക്കണം. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടും കോളജ് തകർത്തവർക്കെതിരെ നടപടി വേണം -ടീേച്ചഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ സുൽത്താൻ ബത്തേരി: ഡോൺ ബോസ്കോ കോളജിൽ അക്രമം അഴിച്ചുവിട്ട എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡോൺ ബോസ്കോ കോളജ് ടീച്ചഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിയമം ലംഘിച്ച് സംഘടന പ്രവർത്തനം നടത്തിയതിന് രണ്ടാം വർഷ ബികോം വിദ്യാർഥി ജിഷ്ണു വേണുഗോപാലിനെ തിങ്കളാഴ്ച സസ്പെൻഡ് ചെയ്തിരുന്നു. രക്ഷിതാവിനെ വിളിച്ചുകൊണ്ടുവന്നാൽ സസ്പെൻഷൻ പിൻവലിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഇതിനു വിരുദ്ധമായി ഒരുപറ്റം സംഘടനാ പ്രവർത്തകർ കോളജ് ആക്രമിക്കുകയാണ് ചെയ്തത്. അതിക്രമിച്ചു കയറിയവർ കോളജിലെ ആരാധനാലയം അടിച്ചുതകർക്കുകയും നാല് നില കെട്ടിടത്തിെൻറ ജനലുകൾ പൂർണമായും തച്ചുടക്കുകയും ചെയ്തു. അധ്യാപകർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. 25 ലക്ഷത്തോളം രൂപ നാശനഷ്ടം വന്നിട്ടുണ്ട്. പ്രിൻസിപ്പലിനെ ആക്രമിക്കാൻ ശ്രമിക്കുകയും കാബിൻ തകർക്കുകയും ചെയ്തു. വിദ്യാർഥികളുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ പ്രധാനരേഖകളും കീറി നശിപ്പിച്ചു. സംഘർഷാവസ്ഥ സൃഷ്ടിച്ചവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനിശ്ചിത കാലത്തേക്ക് കോളജ് അടച്ചിടുമെന്നും വ്യാഴാഴ്ച രക്ഷിതാക്കളുടെ യോഗം ചേരുമെന്നും അധികൃതർ പറഞ്ഞു. ടി.ടി. ബിജു, വി.എസ്. ബാബു, കെ.ജെ. എൽദോ, മനു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. 'െപാലീസ് നിഷ്ക്രിയമായി' കൽപറ്റ: ഡോൺ ബോസ്കോ കോളജിൽ എസ്.എഫ്.ഐ അതിക്രമം നടത്തിയപ്പോൾ പൊലീസ് നിഷ്ക്രിയമായി നോക്കിനിന്നതാണ് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിനു തോമസ് ആരോപിച്ചു. കോളജിെൻറ ഓഫിസും കമ്പ്യൂട്ടറുകളും അടിച്ചുതകർത്ത വിദ്യാർഥികൾ പ്രാർഥന നടക്കുന്ന ചാപ്പലും അവിടത്തെ തിരുസ്വരൂപങ്ങളും വരെ നശിപ്പിച്ചു. വിദ്യാർഥി വിഷയത്തെ വിശ്വാസികൾക്കെതിരായ സമരമാക്കി മാറ്റാനാണ് എസ്.എഫ്.ഐ ശ്രമിച്ചത്. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുട്ടി സഖാക്കളുടെ ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്നും ബിനു തോമസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story