Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്രോള്‍ പമ്പുകൾ...

പെട്രോള്‍ പമ്പുകൾ അടഞ്ഞുകിടന്നു

text_fields
bookmark_border
കോഴിക്കോട്: ദിവസേനയുള്ള വിലമാറ്റത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടന്നു. മുൻകൂട്ടി അറിയിച്ച സമരമായതിനാൽ ജില്ലയിൽ സമരം കാര്യമായി ബാധിച്ചില്ല. എന്നാൽ, ബസുകൾ പലതും സർവിസ് നടത്തിയില്ല. വ്യാപാരികളുടെ പണിമുടക്കുമുള്ളതിനാൽ നഗരത്തിൽ വാഹനങ്ങളും കുറവായിരുന്നു. ദൈംനംദിന വിലമാറ്റത്തിലെ -അപാകത പരിഹരിച്ച് വിലനിര്‍ണയത്തില്‍ സുതാര്യത ഉറപ്പാക്കുക, കച്ചവടം കുറവുള്ളവര്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, കാലഹരണപ്പെട്ട മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡന്‍സ് നിയമം ഉപേക്ഷിക്കുക, ഡീലര്‍മാരുടെ കമീഷന്‍ തുക വര്‍ധിപ്പിക്കുക, അപൂർവചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക, ഡീലര്‍ഷിപ് എഗ്രിമ​െൻറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പെട്രോളിയം ഡീലേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പമ്പുകളടച്ചിട്ട് പ്രതിഷേധിച്ചത്. സമരത്തി​െൻറ ഭാഗമായി ഞായറാഴ്ച മുതല്‍തന്നെ സ്റ്റോക്ക് എടുക്കുന്നത് പമ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ചില പമ്പുകളില്‍ നോ സ്‌റ്റോക്ക് ബോര്‍ഡുകളും തിങ്കളാഴ്ചതന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. സമരം കഴിഞ്ഞ് ബുധനാഴ്ച സ്റ്റോക്ക് എടുക്കാനാണ് സമരക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story