Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2017 2:24 PM IST Updated On
date_range 11 July 2017 2:24 PM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കോഴിക്കോട്: ഭിന്നശേഷിക്കാരായ വനിതകൾക്കായി ഷെൽട്ടേർഡ് വർക്ക്ഷോപ്പ് ആരംഭിക്കുന്നതിന് അംഗീകൃത എൻ.ജി.ഒകളിൽനിന്നും . സന്നദ്ധസംഘടനയുടെ പ്രവർത്തന റിപ്പോർട്ട് സഹിതം അപേക്ഷ ജൂലൈ 15 നകം കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫിസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495-2371911. കുടുംബശ്രീ - സ്കിൽ ഡേ ആഘോഷിച്ചു കോഴിക്കോട്: കുടുംബശ്രീ ഡി.ഡി.യു - ജി.കെ.വൈ പദ്ധതിയുടെ ഭാഗമായി വേൾഡ് സ്കിൽ ഡേ ആഘോഷിച്ചു. ന്യൂ നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ ഓർഡിനേറ്റർ ടി. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഡി.ഡി.യു - ജി.കെ.വൈ സ്റ്റേറ്റ് േപ്രാഗ്രാം മാനേജർ എൻ.പി. ഷിബു പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസി. കോ ഓർഡിനേറ്റർ നാസർ ബാബു ആശംസ അർപ്പിച്ചു. ഡി.ഡി.യു - ജി.കെ.വൈ ബ്ലോക്ക് കോഓർഡിനേറ്റർ പി.സി. ഷൈനു സ്വാഗതം പറഞ്ഞു. അപകടകരമായി വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും കോഴിക്കോട്: റോഡപകടങ്ങളും അതു വഴിയുള്ള മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ കർശന നടപടികൾ കൈക്കൊള്ളാൻ സുപ്രീംകോടതി റോഡുസുരക്ഷാ കമ്മിറ്റി കേരള ട്രാൻസ്പോർട്ട് കമീഷണറോട് ആവശ്യപ്പെട്ടു. അപകടകരമായ അമിത വേഗം, അമിത ഭാരം, ഭാരവാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകൽ, മദ്യപിച്ച് വാഹനമോടിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കൽ, ട്രാഫിക്ക് സിഗ്നൽ ലംഘിക്കുക തുടങ്ങിയ മാരക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ൈഡ്രവർമാരുടെ ലൈസൻസ് റദ്ദാക്കൽ നടപടി സ്വീകരിക്കണമെന്നാണ് സുപ്രീംകോടതി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ കർശന നിർദേശം. നിയമലംഘനം ഗൗരവമായി കണ്ടു കനത്ത ശിക്ഷക്കൊപ്പം ലൈസൻസ് റദ്ദാക്കാനും എല്ലാ ആർ.ടി.ഒ, ജോയിൻറ് ആർ.ടി.ഒ മാർക്കും നിർദേശം നൽകിയതായി ഉത്തരമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story