Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഴവെള്ള സംഭരണം...

മഴവെള്ള സംഭരണം സമൂഹത്തിെൻറ കടമ^ മന്ത്രി കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
മഴവെള്ള സംഭരണം സമൂഹത്തി​െൻറ കടമ- മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൽപറ്റ: സമകാലിക സാഹചര്യത്തിൽ കുടിവെള്ളത്തിന് സ്വർണത്തിനേക്കാൾ മൂല്യമുണ്ടെന്നും ഇവ വരുംതലമുറക്കായി കാത്തുവെക്കാൻ സമൂഹം ഉണരണമെന്നും ടൂറിസം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 'മഴക്കൊയ്ത്ത് കുടിനീരി​െൻറ കരുതൽ' പദ്ധതിയുടെ കിണർ റീചാർജിങ് കൽപറ്റ ജനറൽ ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻതലമുറ കൈമാറിയ ജൈവികമായ മണ്ണിനെയും ജലേസ്രാതസ്സുകളെയും കൈവിട്ടതാണ് പുതിയ തലമുറ നേരിടുന്ന വെല്ലുവിളി. മാറിയ ഉപഭോഗ സംസ്കാരവും അമിത ചൂഷണവും ജലക്ഷാമത്തിന് വഴിയൊരുക്കി. ജലം എക്കാലത്തും ലഭിക്കുമെന്ന അമിതമായ ആത്മവിശ്വാസവും പെയ്തുവീഴുന്ന മഴവെള്ളം സംഭരിക്കാതെ അവഗണിച്ചതും വരൾച്ചയുടെ തീവ്രത ഉയർത്തി. ഈ സാഹചര്യത്തിൽ വെള്ളം സംഭരിക്കാനും കരുതലോടെ ഉപയോഗിക്കാനുമുള്ള ശീലമാണ് എല്ലാവരും വളർത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബശ്രീ, ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റി, നബാർഡ് എന്നിവയുമായി സഹകരിച്ച് നടത്തുന്ന കിണർ റീചാർജിങ് പദ്ധതി മാതൃകാപരമാണ്. കുറഞ്ഞ ചെലവിൽ കൂടുതൽ സാമൂഹിക ഉത്തരവാദിത്തത്തോടെ നിറവേറ്റുന്ന ഇത്തരം പദ്ധതിയാണ് കാലഘട്ടത്തി​െൻറ ആവശ്യമെന്നും മന്ത്രി പറഞ്ഞു. സി.കെ. ശശീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി ജലസംരക്ഷണ സന്ദേശം നൽകി. ബ്രഹ്മഗിരി ഡെവലപ്മ​െൻറ് സൊസൈറ്റി ചെയർമാൻ പി. കൃഷ്ണപ്രസാദ് പദ്ധതി വിശദീകരിച്ചു. കൽപറ്റ നഗരസഭ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി, കുടുംബശ്രി ജില്ല മിഷൻ കോഒാഡിനേറ്റർ പി. സാജിത, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.യു. സചിൻ കുമാർ, ജില്ല മിഷൻ അസി. കോഒാഡിനേറ്റർ കെ.എ. ഹാരിസ് എന്നിവർ സംസാരിച്ചു. SUNWDL7 'മഴക്കൊയ്ത്ത് കുടിനീരി​െൻറ കരുതൽ' കിണർ റീചാർജിങ് പദ്ധതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു മദ്യാസക്തിക്കെതിരെ കോളനികളിൽ ബോധവത്കരണം -ജില്ല കലക്ടർ - എല്ലാ കോളനികളിലും ജനമൈത്രി എക്സൈസ് സ്ക്വോഡ് എത്തും കൽപറ്റ: ആദിവാസികൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണം ഉൗർജിതപ്പെടുത്തുമെന്ന് ജില്ല കലക്ടർ എസ്. സുഹാസ് പറഞ്ഞു. അവധി ദിന സന്ദർശനത്തി​െൻറ ഭാഗമായി എത്തിയപ്പോൾ മദ്യപാനത്തെക്കുറിച്ച് തരിയോട് കളരിക്കോട് കോളനിയിലെ സ്ത്രീകളുടെ പരാതിയെ തുടർന്നാണ് നടപടി. ആദിവാസി കോളനികളിൽ പുറമെനിന്ന് മദ്യം കൊണ്ടുവന്ന് വിൽപന നടത്തുന്നത് കർശനമായി തടയും. മദ്യമാഫിയ ആദിവാസി കോളനികളിൽ പിടിമുറുക്കുന്നു എന്ന പരാതി ഗൗരവത്തോടെ കാണും. ആദിവാസികളിലെ അമിതമായ ലഹരിയുടെ ഉപയോഗം ശരിയായ ബോധവത്കരണംകൊണ്ട് മാത്രമാണ് തടയാൻ കഴിയുക. ഇതിനായി ജില്ലയിലെ മുഴുവൻ ആദിവാസി കോളനികളിലും ജനമൈത്രി എക്സൈസ് വിഭാഗത്തെ വിന്യസിക്കും. തരിയോട് കളരിക്കോട് കോളനിയിൽ ഇവരുടെ സേവനം അടിയന്തരമായി ലഭ്യമാക്കും. കോളനിയിലെ കുടിവെള്ള പ്രശ്നത്തിനും ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലെന്നുമുള്ള പരാതിയും പരിഹരിക്കും. വീടുകളുടെ ചോർച്ച തടയുന്നതിന് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പട്ടികവർഗ വികസന വകുപ്പ് മുഖേന പണം അനുവദിക്കും. പുതിയ വീടുകളിലെ നിർമാണത്തിലുള്ള അപാകതകൾ അന്വേഷിക്കും. കോളനികളിലെ മെഡിക്കൽ ക്യാമ്പ് മുടങ്ങാതെ തുടരണമെന്നും കലക്ടർ നിർദേശിച്ചു. കളരിക്കോട് കോളനിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടുകൾ പണി തീർക്കുന്നതിന് എത്രയും പെെട്ടന്ന് നടപടികളുണ്ടാകും. ആദിവാസി ഭവനനിർമാണത്തിന് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന പരാതി വകുപ്പ്മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തും. കോളനിയിൽ സാംസ്കാരിക കേന്ദ്രം നിർമിക്കണമെന്നും സ്ഥലം ഭാഗംവെച്ച് നൽകാനുള്ള നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് കോളനിവാസികൾ കലക്ടർക്ക് അപേക്ഷ നൽകി. ശ്മശാനത്തി​െൻറ അഭാവംമൂലമുള്ള അസൗകര്യങ്ങളും വഴിയില്ലാത്തതി​െൻറ പരാതിയുമെല്ലാം ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന് കലക്ടർ അറിയിച്ചു. തൊട്ടടുത്ത ചാത്തിക്കുന്ന് കോളനിയുടെ ദുരിതങ്ങളും കലക്ടർ നേരിട്ടുകണ്ട് വിലയിരുത്തി. പ്രാഥമിക ഘട്ടത്തിൽ ആദിവാസി കോളനികൾ നേരിടുന്ന പൊതുവായ പ്രശ്നങ്ങൾക്കാണ് പരിഹാരം കാണുക. ഭവന നിർമാണം, ഭൂമി സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവയെല്ലാം ആസൂത്രിതമായി കുറ്റമറ്റ രീതിയിലാണ് ഇനി മുതൽ നടപ്പാക്കുക. ആദിവാസി ഭവനനിർമാണത്തി​െൻറ നിലവിലുള്ള പ്രശ്നങ്ങൾ പഠിക്കും. സന്ദർശിക്കുന്ന കോളനികളിൽ മൂന്നു മാസത്തിനു ശേഷം തുടർ സന്ദേശം നടത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും കലക്ടർ അറിയിച്ചു. ആദിവാസികൾ വ്യക്തിഗതമായി നൽകിയ പരാതികൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് നൽകി പരിഹാരം കാണാൻ നിർദേശം നൽകി. ആദിവാസി കുട്ടികളുടെ തുടർപഠനം, അഡ്മിഷൻ എന്നിവ സംബന്ധിച്ച് വകുപ്പു മേധാവികളുമായി ആശയവിനിമയം നടത്തി നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കും. തൊട്ടടുത്ത വിദ്യാലയങ്ങളിൽതന്നെ ഉപരിപഠനം നടത്താനുള്ള സാഹചര്യം ഒരുക്കാൻ ശ്രമിക്കുമെന്നും കലക്ടർ ഉറപ്പുനൽകി. SUNWDL8 ജില്ല കലക്ടറോട് പരാതി പറയുന്ന തരിയോട് കളരിക്കോട്കുന്ന് പണിയ കോളനിയിലെ അംഗം വൈദ്യുതി മുടങ്ങും കോറോം: കോറോം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന പേര്യമൂല, കാരച്ചാൽ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ വൈദ്യുതി മുടങ്ങുമെന്ന് അസി. എൻജിനീയർ അറിയിച്ചു. പുൽപള്ളി: 33 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചു വരെ പാടിച്ചിറ സെക്ഷൻ പരിധിയിൽ വൈദ്യുതി പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story