Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവോട്ടർപ്പട്ടികയിൽ...

വോട്ടർപ്പട്ടികയിൽ പേര്​ ചേർക്കൽ: ബൂത്തിലെത്തിയവർ നിരാശരായി

text_fields
bookmark_border
നന്തിബസാർ: വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ശനിയാഴ്ച പോളിങ് ബൂത്തിലെത്തിയവർ നിരാശരായി. എല്ലാ രേഖകളുമായി ബി.എൽ.ഒമാരെ സമീപിച്ചപ്പോൾ അക്ഷയ സ​െൻററിൽ പോയി ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാനായിരുന്നു നിർദേശം. 18 വയസ്സ്പൂർത്തിയായവർക്ക് വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ബൂത്ത് ലെവൽ ഒാഫിസർമാർ സൗകര്യം ചെയ്തുകൊടുക്കുമെന്ന ഇലക്ഷൻ കമീഷ​െൻറ അറിയിപ്പിനെ തുടന്നാണ് പലരും ബൂത്തുകളിലെത്തിയത്. സംസ്ഥാന ഇലക്ഷൻ കമീഷ​െൻറ സൈറ്റിൽ നേരത്തേ അപേക്ഷ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട രേഖകളൊന്നും അപ്പോൾ ഹാജരാേക്കണ്ടതില്ലായിരുന്നു. എന്നാൽ, കേന്ദ്ര ഇലക്ഷൻ കമീഷ​െൻറ സൈറ്റിലൂടെ ഇപ്പോൾ അപേക്ഷ സമർപ്പിക്കുേമ്പാൾ ആ സമയത്തുതന്നെ കളർ ഫോട്ടോയടക്കം എല്ലാ രേഖകളും അപ്ലോഡ് ചെയ്യേണ്ടതുണ്ട്. അതിനാലാണ് അക്ഷയ സ​െൻററുകൾ മുഖേന അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ചതെന്ന് ബി.എൽ.ഒമാർ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story