Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:12 PM IST Updated On
date_range 9 July 2017 2:12 PM ISTകക്കോടി പോസ്റ്റ് ഒാഫിസിലേക്കുള്ള തപാൽ ഉരുപ്പടികൾ വൈകുന്നു
text_fieldsbookmark_border
കക്കോടി: തപാൽ ഉരുപ്പടികൾ വൈകി ലഭിക്കുന്നതുമൂലം ഇടപാടുകാർക്ക് ബുദ്ധിമുേട്ടറുന്നു. ഹെഡ് പോസ്േറ്റാഫിസിൽനിന്ന് കക്കോടിയിലേക്ക് മെയിൽ കൊണ്ടുപോയിരുന്ന ബസുകൾ ലഗേജ് എടുക്കാതായതോടെയാണ് കക്കോടി സബ് പോസ്റ്റോഫിസിന് കീഴിലെ ഇടപാടുകാർക്ക് പ്രയാസം നേരിടുന്നത്. ആർ.എം.എസിൽനിന്ന് ഡെലിവറിക്കെത്തുന്നവ അതേ ദിവസമോ പിറ്റേ ദിവസമോ അയക്കാൻ കഴിയുന്നില്ല. രണ്ടു മാസത്തിേലറെയായിട്ടും ഇതിനു പരിഹാര നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കാതെ അലംഭാവം കാട്ടുന്നതാണ് നൂറുകണക്കിനാളുകൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. തപാൽ ഉരുപ്പടികൾ വൈകി ലഭിക്കുന്നതുമൂലം ജോലി സംബന്ധമായ അറിയിപ്പുകൾപോലും വൈകാൻ കാരണമായതായി പരാതിയുയർന്നു. മക്കട, കുരുവട്ടൂർ, പാലത്ത്, കിഴക്കുംമുറി തുടങ്ങിയുള്ള പോസ്റ്റ് ഒാഫിസുകളിലേക്കുള്ള ഉരുപ്പടികൾ കക്കോടി സബ് പോസ്റ്റോഫിസിൽ എത്തിയതിനുശേഷമാണ് വിതരണം നടക്കാറ്. ഒരുമിച്ച് സാധനങ്ങൾ എത്തുന്നതും പോസ്റ്റ് ഒാഫിസുകൾക്ക് വിതരണത്തിന് പ്രയാസം സൃഷ്ടിക്കുന്നു. ശിൽപശാല കോഴിക്കോട്: െഎക്യകേരള വായനശാല വനിതവേദിയുടെ ആഭിമുഖ്യത്തിൽ 'ആയുർവേദത്തിെൻറ പ്രസക്തി' ശിൽപശാലയിൽ ഡോ. കെ. മനു പ്രഭാഷണം നടത്തി. കൺവീനർ പൗളിൻ അധ്യക്ഷത വഹിച്ചു. കർക്കിടക കഞ്ഞിക്കിറ്റ് നൽകി ഡോ. മനു പരിപാടി ഉദ്ഘാടനം ചെയ്തു. സി.എസ്. പീതാംബരൻ, സുജിത മുരളീധരൻ എന്നിവർ സംസാരിച്ചു. വനിത വേദി പ്രവർത്തക പത്മിനി സ്വാഗതവും ടി. രജനി നന്ദിയും പറഞ്ഞു. പന്തീരാങ്കാവിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നു പന്തീരാങ്കാവ്: തൊണ്ടയാട് -രാമനാട്ടുകര ബൈപ്പാസിൽ പന്തീരാങ്കാവ് ജങഷിനു സമീപം പൊതുസ്ഥലം കൈയേറുകയും ചട്ടങ്ങൾ ലംഘിച്ചും നടത്തുന്ന അനധികൃത നിർമാണം നിർത്തിവെപ്പിക്കണമെന്നും കെട്ടിടം പൊളിച്ച് മാറ്റണമെന്നും ഒളവണ്ണ അഞ്ചാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പന്തീരാങ്കാവിലെ മഴവെള്ളം ഒഴുകി മാമ്പുഴയിലെത്തുന്നതിനുള്ള ഏക തോട് കൈയേറിയും തണൽ മരങ്ങൾ നശിപ്പിച്ചുമാണ് കെട്ടിടം നിർമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മഴക്കാലത്ത് വെള്ളക്കെട്ടിനിടയാക്കുന്ന ഇൗ അനധികൃത നിർമാണത്തിനെതിരെ അധികൃതർക്ക് നിവേദനം നൽകാനും ജനകീയ പ്രതിഷേധമൊരുക്കാനും കോൺഗ്രസ് നേതൃത്വം നൽകുമെന്ന് യോഗം തീരുമാനിച്ചു. പി. മാധവൻകുട്ടി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story