Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 2:09 PM IST Updated On
date_range 9 July 2017 2:09 PM ISTമത്സരിച്ചോടിയ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സിയുമായി കൂട്ടിയിടിച്ചു ഗതാഗത തടസ്സത്തിൽ ആംബുലൻസും കുടുങ്ങി
text_fieldsbookmark_border
മാവൂർ: മത്സരിച്ചോടിയ സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സിയുമായി ഉരസിയതിനെ തുടർന്നുണ്ടായ തർക്കം അരമണിക്കൂറോളം ഗതാഗത തടസ്സമുണ്ടാക്കി. മെഡിക്കൽ േകാളജിലേക്ക് േരാഗിയുമായി പോയ ആംബുലൻസ് അടക്കം കുടുങ്ങിയ ഗതാഗത തടസ്സം മാവൂർ പൊലീസെത്തിയാണ് നീക്കിയത്. ശനിയാഴ്ച ഉച്ചക്ക് 1.45ഒാടെ മാവൂർ അങ്ങാടിയിൽ മാവൂർ-കോഴിക്കോട് മെയിൻ റോഡിലാണ് സംഭവം. അരീക്കോടുനിന്ന് -ചെറുവാടി, മാവൂർ വഴി കോഴിക്കോേട്ടക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയും ഇതേ റൂട്ടിൽ സഞ്ചരിച്ച 'ബനാറസ്' ബസുമാണ് ഉരസിയത്. കെ.എസ്.ആർ.ടി.സിയുമായി മത്സരിച്ചോടിയാണ് സ്വകാര്യ ബസ് മാവൂർ അങ്ങാടിയിലെത്തുന്നത്. ഇരു ബസുകളും റോഡിൽ യാത്രക്കാരെ ഇറക്കി മുന്നോെട്ടടുക്കുന്നതിനിടെയാണ് അപകടം. കെ.എസ്.ആർ.ടി.സി ഒാവർടേക്ക് ചെയ്യുന്നതിനിടെ സ്വകാര്യബസ് സൈഡ് കൊടുക്കാതെ മത്സരിച്ച് മുന്നോെട്ടടുക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. അപകടമുണ്ടായശേഷം ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റമുണ്ടായി. റോഡിന് നടുവിൽ നിർത്തിയ ബസുകൾ മുന്നോെട്ടടുക്കാൻ ജീവനക്കാർ തയാറാകാതിരുന്നതോടെ ഗതാഗത തടസ്സമുണ്ടായി. ഇരുവശത്തും വാഹനങ്ങളുെട നീണ്ട നിര രൂപപ്പെട്ട സമയത്ത് അരീക്കോട് ഭാഗത്തുനിന്ന് എത്തിയ ആംബുലൻസും വഴിയിൽ കുടുങ്ങുകയായിരുന്നു. ബസുകൾ മാറ്റാൻ ആവശ്യപ്പെട്ട നാട്ടുകാരോടും യാത്രക്കാരോടും സ്വകാര്യ ബസ് ജീവനക്കാർ തട്ടിക്കയറിയതോടെ സംഘർഷം ഉടലെടുത്തു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് ഇരു ബസുകളും സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇൗ ബസുകൾ തമ്മിലുള്ള തർക്കം സ്റ്റേഷനിെലത്തിയിരുന്നു. മഴവില്ല് ക്യാമ്പ് തുടങ്ങി മാവൂർ: കുട്ടികളിൽ ഭാഷാപരമായ ശേഷി മെച്ചപ്പെടുത്തുന്നതിന് മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മഴവില്ല് ദ്വിദിന ക്യാമ്പ് തുടങ്ങി. വിദ്യാഭ്യാസ സംരക്ഷണത്തിെൻറ ഭാഗമായി വിദ്യാർഥികളെ മികവിെൻറ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം ആസൂത്രണം െചയ്ത് നടപ്പാക്കും. അധ്യയന വർഷം മുഴുവൻ നീളുന്ന പരിശീലനത്തിെൻറ തുടക്കമാണ് ക്യാമ്പ്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡയറ്റ് സീനിയർ െലക്ചറർ ഡോ. വി. പരമേശ്വരൻ നേതൃത്വം നൽകി. കെ. മേനാജ്, കെ.കെ. മീന, ബാലകൃഷ്ണൻ, പവിത്രൻ മാവൂർ എന്നിവർ ക്ലാസെടുത്തു. സി.കെ. പ്രേംകുമാർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story