Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 2:25 PM IST Updated On
date_range 8 July 2017 2:25 PM ISTനഗരത്തിൽ ആധുനിക അറവുശാല ഇനിയും വൈകും
text_fieldsbookmark_border
കോഴിക്കോട്: നഗരത്തിൽ ആധുനിക അറവുശാല യാഥാർഥ്യമാകാൻ ഇനിയും വൈകും. അറവുശാലയുടെ ഡീറ്റയിൽഡ് േപ്രാജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് പൂക്കോട് കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയെയാണ്. റിപ്പോർട്ട് ഇൗമാസം അവസാനം സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭ അധികൃതർ അറിയിച്ചു. ആധുനിക അറവുശാലക്കുള്ള നടപടി നഗരസഭ ആരംഭിച്ചെങ്കിലും ഇനിയും ഏറെ കടമ്പകൾ കടക്കാനുണ്ട്. നിയമപ്രകാരം വേണ്ട അറവുശാല നിലവിലില്ലാത്തതിനാൽ നഗരത്തിലെ അറവുകളെല്ലാം നിയമത്തിെൻറ കണ്ണിൽ അനധികൃതമാണ്. നിയമാനുസൃത അറവ് നടക്കാത്തതിനാൽ നഗരത്തിലെ മൊത്തം അറവും മാംസവിൽപനയും നിരോധിച്ച് വർഷങ്ങൾക്കുമുമ്പ് മുൻസിഫ് കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും നഗരസഭയുടെ അപ്പീലിൽ താൽക്കാലിമായി വിധി നിർത്തിവെക്കുകയായിരുന്നു. ആധുനിക അറവുശാല ഉടൻ പണിയുമെന്ന കോർപറേഷൻ ഉറപ്പിന്മേൽ അതുവരെയുള്ള താൽക്കാലിക സംവിധാനമെന്ന നിലക്കാണ് ഇപ്പോൾ മാംസക്കച്ചവടം തുടരുന്നത്. പ്രത്യേക മൃഗഡോക്ടറും മറ്റ് ആധുനിക ശുചിത്വസംവിധാനവുമുള്ള അറവുകേന്ദ്രത്തിൽ മാത്രമേ കശാപ്പുനടത്താൻ പാടുള്ളൂ എന്നാണ് ചട്ടം. കോതിയിലാണ് കോർപറേഷൻ അറവുശാലക്ക് സ്ഥലം കണ്ടെത്തിയതെങ്കിലും അവിടെ സ്ഥാപിക്കുന്നതിനെതിരെ എതിർപ്പ് തുടരുകയാണ്. എങ്കിലും ആധുനിക അറവ് ശാലക്കുള്ള ബി.ഒ.ടി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയുടെ തീരുമാനം. ഡെപ്യൂട്ടി മേയറുടെയും ആരോഗ്യ സ്ഥിരംസമിതി ചെയർമാെൻറയും നേതൃത്വത്തിലുള്ള സംഘം മുൻ എം.എൽ.എ പി. കൃഷ്ണപ്രസാദ് ചെയർമാനായ ബത്തേരിയിലെ ബ്രഹ്മഗിരി മലബാർ മീറ്റ് ഡവലപ്മെൻറ് സൊസൈറ്റി സന്ദർശിച്ചിരുന്നു. 14 ഏക്കർ സ്ഥലമുള്ള സൊസൈറ്റിയുടെ നാല് ഏക്കറിലുള്ള ആധുനിക അറവുശാലയാണ് പരിശോധിച്ചത്. കോർപറേഷൻ ആധുനിക അറവുശാല പണിയാൻ സ്ഥലം കണ്ടെത്തിയ കോതിയിൽ രണ്ടേക്കർ സ്ഥലമുണ്ടെങ്കിലും പരിസരവാസികളുടെ പ്രതിഷേധം ശക്തമാണ്. അറവുശാലയല്ല ഫുട്ബാൾ സ്േറ്റഡിയമാണ് വേണ്ടതെന്നാണ് നാട്ടുകാരുടെ ആവശ്യം. കോതിയിൽ നഗരസഭ കണ്ടെത്തിയ സ്ഥലത്ത് അറവുശാല സ്ഥാപിക്കുന്നതിനെതിരെ ജനകീയപ്രക്ഷോഭം ഉയർന്ന സാഹചര്യത്തിലായിരുന്നു കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story