Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 2:23 PM IST Updated On
date_range 8 July 2017 2:23 PM ISTഡെങ്കിപ്പനി: വ്യാപാരികളുടെ നേതൃത്വത്തിൽ രാമനാട്ടുകരയിൽ ഹോമിയോ മരുന്ന് വിതരണം നടത്തി
text_fieldsbookmark_border
രാമനാട്ടുകര: ഡെങ്കിപ്പനി ഭീതിയിൽ കഴിയുന്ന രാമനാട്ടുകര മേഖലയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഡെങ്കിപ്പനി പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി. രാമനാട്ടുകര നഗരസഭ ഹോമിയോ ഡിസ്പെൻസറിയുടെ സഹകരണത്തോടെ നടത്തിയ മരുന്ന് വിതരണം നഗരസഭ ഉപാധ്യക്ഷ പി.കെ. സജ്ന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി പി. ബാവ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. ഷംസുദ്ദീൻ, കൗൺസിലർമാരായ വി.എം. പുഷ്‌പ, കെ.എം. വിനീത, യൂനിറ്റ് ജനറൽ സെക്രട്ടറി പി.എം. അജ്മൽ, ടി.കെ. രാമദാസൻ, അസ്ലം പാണ്ടികശാല, കെ. ശിവദാസൻ, ഇ. ഉണ്ണികൃഷ്ണൻ, പി.സി. നളിനാക്ഷൻ, എം.കെ. അബ്ദുറസാഖ്, പി.പി. അബ്ദുൽ നാസർ, സി. ദേവൻ, സി.കെ. നാസർ, എൻ. രാജേഷ്, സി. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് റോഡിൽ യാത്രാദുരിതം മാവൂർ: തകർന്ന് കുണ്ടും കുഴിയുമായ തെങ്ങിലക്കടവ്-കണ്ണിപ്പറമ്പ് റോഡിൽ യാത്രാദുരിതം രൂക്ഷം. മൂന്നു വർഷത്തോളമായി റോഡിെൻറ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ട നിലയിലാണ്. നേരേത്ത ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിച്ചിരുന്നു. അധികം കഴിയുന്നതിനുമുമ്പ് റോഡ് വീണ്ടും തകരുകയായിരുന്നു. ചില ഭാഗത്ത് റോഡിെൻറ സൈഡ് ഇടിഞ്ഞ് കനാലിലേക്ക് പതിച്ചിട്ടുണ്ട്. മാവൂർ-കോഴിക്കോട് മെയിൻറോഡിൽനിന്ന് എം.വി.ആർ കാൻസർ സെൻററിലേക്കും കെട്ടാങ്ങൽ, കുന്ദമംഗലം ഭാഗത്തേക്കും ഇൗ റോഡിലൂടെ എളുപ്പം എത്താനാകും. കെട്ടാങ്ങൽ, കുന്ദമംഗലം ഭാഗത്തുനിന്ന് ഉൗർക്കടവ് പാലം വഴി കരിപ്പൂർ വിമാനത്താവളത്തിലേക്ക് വേഗത്തിൽ എത്താനും ഉപകരിക്കുന്ന റോഡാണിത്. മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, ഗ്രാമവനം എന്നിവയിലേക്ക് എത്തുന്നത് റോഡിലൂടെയാണ്. സമീപത്ത് നേരേത്ത പ്രവർത്തിച്ചിരുന്ന എംസാൻഡ് യൂനിറ്റുകളിലേക്ക് ടിപ്പറുകളും മറ്റും നിരന്തരം എത്തിയത് റോഡ് തകരാൻ കാരണമായി പറയുന്നു. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ് റീടാർ ചെയ്ത് നവീകരിക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് കാലമേറെയായി. നിരന്തര മുറവിളിക്കൊടുവിൽ റോഡിെൻറ അറ്റകുറ്റപ്പണിക്ക് പൊതുമരാമത്ത് വകുപ്പ് ഏഴു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നൽകിയിട്ടുണ്ടെങ്കിലും പ്രവൃത്തി തുടങ്ങാൻ വൈകി. കാലവർഷത്തിനുമുമ്പ് റോഡ് അറ്റകുറ്റപ്പണി നടത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കാലവർഷം തുടങ്ങിയതോടെയാണ് റോഡിൽ ഗതാഗതം ദുഷ്കരമായത്. മഴ മാറിയാലുടൻ റോഡിൽ അറ്റകുറ്റപ്പണി നടത്തുമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ സോമൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story