Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്ധരുടെ വാസസ്ഥലം...

അന്ധരുടെ വാസസ്ഥലം ശുചീകരിക്കാൻ നല്ലളം പോലീസെത്തി

text_fields
bookmark_border
അന്ധരുടെ വാസസ്ഥലം ശുചീകരിക്കാൻ നല്ലളം പൊലീസെത്തി ഫറോക്ക്: അന്ധരുടെ വാസസ്ഥലവും പരിസരവും ശുചീകരിച്ച് വൃത്തിയും വെടിപ്പുമുള്ള ഇടമാക്കിമാറ്റാൻ പൊലീസ് സേനാംഗങ്ങൾ ഒന്നിച്ചിറങ്ങി. നല്ലളം പൊലീസാണ് കുണ്ടായിത്തോട് അന്ധ പുനരധിവാസ -തൊഴിൽ പരിശീലനകേന്ദ്രം ശുചീകരിച്ചത്. സ്റ്റേഷൻ പാറാവുൾെപ്പടെ അത്യാവശ്യ ചുമതലക്കാർ ഒഴികെ എല്ലാവരും പങ്കാളികളായി. വെള്ളിയാഴ്ച രാവിലെ ഏഴു മുതലാണ് സബ് ഇൻസ്പെക്ടർ എ. അജീഷി​െൻറ നേതൃത്വത്തിൽ നാല് എ.എസ്.ഐമാരുൾപ്പെടെയുള്ള സംഘം ശുചീകരണത്തിനിറങ്ങിയത്. എ.എസ്.ഐമാരായ പ്രകാശൻ, രഘു, സൂരജ്, സ്വാമിനാഥൻ, എസ്.സി.പി.ഒമാരായ സുനിൽ, ധനേശ്, റാഫി, സി.പി.ഒമാരായ പ്രിയേഷ്, ജിജിത്ത്, മൂസക്കോയ എന്നിവർ നേതൃത്വം നൽകി. ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് (കെ.എഫ്.ബി) സംസ്ഥാന കമ്മിറ്റിക്കു കീഴിലാണ് കേന്ദ്രം. പടംfaro5 നല്ലളം പൊലീസി​െൻറ നേതൃത്വത്തിൽ കുണ്ടായിത്തോട് അന്ധ പുനരധിവാസ -തൊഴിൽ പരിശീലനകേന്ദ്രം ശുചീകരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story