Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധികൃതരുടെ അനാസ്ഥ:...

അധികൃതരുടെ അനാസ്ഥ: ബാണാസുരസാഗറിലെത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുന്നു

text_fields
bookmark_border
വെള്ളമുണ്ട: മഴക്കാലമായിട്ടും ബാണാസുരസാഗർ സന്ദർശിക്കാൻ വിനോദസഞ്ചാരികൾ ഒഴുകിയെത്തുമ്പോഴും അധികൃതരുടെ അനാസ്ഥയിൽ ഹൈഡൽ ടൂറിസം പദ്ധതി താളം തെറ്റുന്നു. വിനോദസഞ്ചാരികളുടെ ആകർഷണ ഇനമായ ബോട്ട് സർവിസുകൾ പലപ്പോഴും നിലക്കുന്നതാണ് സഞ്ചാരികളെ നിരാശരാക്കുന്നത്. ആകെയുള്ള ഏഴ് ബോട്ടുകളിൽ പകുതിയും പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ പെരുന്നാൾ അവധി ദിനങ്ങളിലടക്കം മൂന്ന് ബോട്ടുകൾ മാത്രമാണ് പ്രവർത്തിച്ചത്. കൃത്യമായ അറ്റകുറ്റപ്പണി നടത്തി ബോട്ടുകൾ പ്രവർത്തനസജ്ജമാക്കാൻ നടപടിയില്ലാത്തതാണ് തിരിച്ചടിയാവുന്നത്. ബാണാസുര സാഗറിൽ ഹൈഡൽ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന വിനോദ ഇനമാണ് സ്പീഡ് ബോട്ടിൽ ജലാശയത്തിലൂടെ ചീറിപ്പാഞ്ഞുള്ള യാത്ര. രാവിലെ ഒമ്പതു മണി മുതൽ വിനോദ സഞ്ചാരികൾ ബോട്ട് യാത്രക്കായി കാത്ത് നിൽക്കുന്നത് പതിവുകാഴ്ചയാണ്. അഞ്ചു പേർക്ക് കയറാവുന്ന ബോട്ട് സർവിസിന് 750 രൂപയാണ് ഈടാക്കുന്നത്. സഞ്ചാരികളുടെ നിരന്തരആവശ്യം പരിഗണിച്ച് രണ്ടുവർഷം മുമ്പാണ് അഞ്ച് ബോട്ടുകൾ ഡി.ടി.പി.സി കേന്ദ്രത്തിന് നൽകിയത്. ഇതിന് പുറമെ 20 പേർക്ക് കയറാവുന്ന വലിയ ബോട്ടും ഇവിടെയുണ്ട്. എന്നാൽ, ഏതാനും മാസങ്ങളായി പലപ്പോഴും ബോട്ടുകളിൽ ഭൂരിഭാഗവും കട്ടപ്പുറത്താണ്. കഴിഞ്ഞ പെരുന്നാൾ അവധി ദിനങ്ങളിലടക്കം രണ്ട് സ്പീഡ് ബോട്ടുകൾ മാത്രമാണ് സർവിസ് നടത്തിയത്. ബാക്കിയുള്ളവ മോട്ടോർ കേടാണ് എന്ന കാരണം പറഞ്ഞ് വെള്ളത്തിലിറക്കിയില്ല. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ ലക്ഷങ്ങളുടെ വരുമാനനഷ്ടമാണ് ഇതുകാരണം ഉണ്ടാവുന്നത്. WEDWDL2 ബാണാസുരസാഗറിലെ സ്പീഡ് ബോട്ട് യാത്ര കെ.എസ്.ആർ.ടി.സി കാൻറീൻ വൃത്തിഹീനം; നടപടിക്ക് അധികൃതർ മാനന്തവാടി: നഗരത്തിന് സമീപം താഴെയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ആർ.ടി.സി കാൻറീൻ വൃത്തിഹീനം. അലമാരയില്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ ചുണ്ടെലി തിന്നുന്നത് കണ്ടതിനെതുടര്‍ന്ന് വിദ്യാർഥികള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. ഇതി​െൻറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് കാൻറീന്‍ പരിശോധിക്കുകയും ശുചീകരണത്തിനായി അടച്ചുപൂട്ടാന്‍ നിർദേശിക്കുകയും ചെയ്തു. കൂടാതെ ലൈസന്‍സില്ലാതെയാണ് ഹോട്ടല്‍ നടത്തിവന്നതെന്ന് ശ്രദ്ധയില്‍പെട്ടതി​െൻറ അടിസ്ഥാനത്തില്‍ ഏഴ് ദിവസത്തിനകം ലൈസന്‍സെടുക്കണമെന്ന് നിർദേശവും നല്‍കി. അതുവരെ കാൻറീൻ പ്രവർത്തിക്കരുതെന്നും അറിയിച്ചിട്ടുണ്ട്. പൂർവവിദ്യാർഥി യോഗം സുൽത്താൻ ബത്തേരി: മാനവികതയും സൗഹാർദവും നിലനിർത്തി രാജ്യത്തി​െൻറ സൗഹാർദത്തിന് വേണ്ടി യഥാർഥ ഇസ്ലാമിക പ്രബോധകരാകാൻ യുവ പണ്ഡിതർ യത്നിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല പ്രസിഡൻറ് കെ.ടി. ഹംസ മുസ്ലിയാർ. അറിവുകൾ യഥാർഥ ദിശാബോധത്തിലൂടെ സമൂഹത്തിന് പകർന്നുനൽകാൻ പണ്ഡിതർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരി ദാറുൽ ഉലൂം അറബിക് കോളജ് പൂർവവിദ്യാർഥി സംഘടനയായ അസആദയുടെ വാർഷിക ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത താലൂക്ക് പ്രസിഡൻറ് ഇ. അബൂബക്കർ ഫൈസി അധ്യക്ഷത വഹിച്ചു. ജംഷീർ ബാഖവി, എൻ.കെ. ജംഷീദ് വൈത്തിരി, സി.ടി. മുഹമ്മദ് റിയാസ്, നാസർ ഫൈസി കുപ്പാടിത്തറ, പി.എ. ഷബീർ പുത്തൂർവയൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ജഷീർ ബാഖവി (പ്രസി.), മുജീബ് ഫൈസി കാക്കവയൽ, നഈം ദാരിമി ഇടിയംവയൽ, സലാം ഫൈസി പേരാൽ (വൈ. പ്രസി.), ജംഷീദ് എൻ.കെ. വൈത്തിരി (ജന. സെക്ര.), റിയാസ് ഫൈസി പാപ്ലശ്ശേരി, സുബൈർ ഫൈസി പുൽപള്ളി, അലി പിണങ്ങോട് (ജോ. സെക്ര.), സി.ടി. മുഹമ്മദ് റിയാസ് (ട്രഷ.) എന്നിവരെ െതരഞ്ഞെടുത്തു. പുസ്തക ചർച്ച മാനന്തവാടി: വായനാചരണത്തി​െൻറ ഭാഗമായി മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ ചർച്ചാവേദിയുടെ നേതൃത്വത്തിൽ പുസ്തകചർച്ച നടത്തി. ബെന്യാമിൻ രചിച്ച 'പ്രവാചകന്മാരുടെ രണ്ടാം പുസ്തകം' എന്ന നോവൽ റോയിസൺ പിലാക്കാവ് അവതരിപ്പിച്ചു ചർച്ചാവേദി കൺവീനർ ഗംഗാധരൻ സ്വാഗതം പറഞ്ഞു. അനിൽകുമാർ അധ്യക്ഷത വഹിച്ചു, കെ. ഷബിത, പി.കെ. മാർട്ടിൻ, സഫ്വാന, ഡോ. സൗമ്യ ചന്ദ്രൻ, വി.കെ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. കയറ്റിറക്ക് തർക്കം സംഘർഷം; മൂന്നുപേർക്ക് പരിക്ക് മാനന്തവാടി: -കയറ്റിറക്ക് തർക്കത്തെ തുടർന്ന് തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്. സി.പി.എം പനമരം ഏരിയ സെക്രട്ടറി കെ.ടി. പ്രകാശ് (56), സി.ഐ.ടി.യു പ്രവർത്തകരായ ആബിദ് (24), ബിജോൾ (30) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ജില്ലആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എടവക ഗ്രാമപഞ്ചായത്തിലെ പാണ്ടിക്കടവിലെ സ്വകാര്യ ഇൻഡസ്ട്രിയൽ സ്ഥാപനത്തിലെ കയറ്റിറക്കാണ് തർക്കത്തിന് കാരണം. തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള ഈ സ്ഥാപനത്തിൽ മാനന്തവാടി എം.എസ്, എം.എ പൂളുകളിലെ ചുമട്ട് തൊഴിലാളികളായിരുന്നു കയറ്റിറക്ക് നടത്തിയിരുന്നത്. ബുധനാഴ്ച എടവകയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പതിനഞ്ച് സി.ഐ.ടി.യു പ്രവർത്തകർ കയറ്റിറക്കിന് എത്തി. ഇത് മാനന്തവാടിയിൽ നിന്നെത്തിയ തൊഴിലാളി യൂനിയൻ പ്രവർത്തകർ എതിർത്തതോടെ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു. തുടർന്ന് വൈകീട്ട് പൊലീസ് സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ധാരണയിലാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്. അതിനിടെ കെ.ടി. പ്രകാശനെ മർദിച്ചതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ ആറ് വരെ പാണ്ടിക്കടവിൽ ഹർത്താൽ ആചരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story