Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:34 PM IST Updated On
date_range 6 July 2017 2:34 PM IST'തീയതി പറയൂ ദിവസം പറയാം'
text_fieldsbookmark_border
'തീയതി പറയൂ ദിവസം പറയാം'; നാട്ടുകാർക്ക് കൗതുകമായി അബ്ദുറഹ്മാെൻറ കഴിവ് കുറ്റ്യാടി: ഇംഗ്ലീഷ്മാസത്തിലെ ഏത് തീയതി പറഞ്ഞാലും അത് ഏത് ദിവസമാണെന്ന് നിമിഷങ്ങൾക്കകം അബ്ദുറഹ്മാൻ പറയും. വാണിമേലിൽ ഹോമിയോ ക്ലിനിക് നടത്തുന്ന ഇദ്ദേഹം എന്ത് കാര്യം പറയുമ്പോഴും കൊല്ലവും മാസവും ദിവസവും ചേർത്താണ് പറയുക. കഴിഞ്ഞദിവസം മാപ്പിളപ്പാട്ട് ഗായകൻ ഹമീദ് ഷർവാനി മരിച്ചതറിഞ്ഞ് വീട്ടിൽ വന്ന അബ്ദുറഹ്മാൻ ഷർവാനിയുടെ ജീവിതത്തിലെ ചില സംഭവങ്ങൾ ഇപ്രകാരം പറഞ്ഞപ്പോൾ കേൾവിക്കാർക്ക് കൗതുകം. 1.1.1986 ബുധനാഴ്ച കോഴിക്കോട്ട് േപ്രംനസീർ പങ്കെടുത്ത ചടങ്ങിൽ ഷർവാനി പാട്ടുപാടി, 5. 2.1994 ശനിയാഴ്ച ഷർവാനിയും സംഘവും ചെറിയകുമ്പളത്ത് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു, 11. 2.1972 വെള്ളിയാഴ്ച ഷർവാനിയുടെ പിതാവും സാമൂഹികപ്രവർത്തകനുമായ എം. അബ്ദുല്ലക്കുട്ടി മൗലവി മരിച്ചു, 16.1.1990 ചൊവ്വാഴ്ച േപ്രംനസീർ മരിച്ചു എന്നിങ്ങനെ പറഞ്ഞപ്പോൾ ആളുകളുടെ കൗതുകം വർധിച്ചു. പിന്നീട് പലരും ചോദ്യങ്ങളായി. തങ്ങളുടെ ജനനതീയതി പറഞ്ഞപ്പോൾ ഓരോരുത്തർക്കും അത് ഏത് ദിവസമെന്ന് ഞൊടിയിടക്കുള്ളിൽ പറഞ്ഞു കൊടുത്തു. നാദാപുരം മേഖലയിൽ നിരവധി പേരുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവം ഏതെന്ന് ചോദിച്ചപ്പോൾ 17.9.1988 ന് കുറ്റ്യാടിക്കടുത്ത് എ. കണാരൻ എം.എൽ.എയെ തടഞ്ഞതാണെന്നും പറഞ്ഞു. കുറ്റ്യാടി മേഖലയിലെ പ്രധാന സംഭവങ്ങൾ ചോദിച്ചപ്പോൾ പാലേരി മാണിക്യം കൊല്ലപ്പെട്ടത് 31.3.1957 ഞായറാഴ്ചയാണെന്നാണ് ഉത്തരം. കൂടാതെ സിനിമപാട്ടിലെ വരികൾ പാടിക്കേൾപ്പിച്ചാൽ ആര് ഏത് സിനിമയിൽ പാടി എന്ന് പറയും. കൗതുകസംഭവങ്ങൾ ഓർത്തുവെക്കുന്നതിൽ അബ്ദുറഹ്മാന് പ്രത്യേക താൽപര്യമാണ്. 30.6.1976 ന് സർജറിയിലൂടെ കൊല്ലം സ്വദേശി രാധ ആണായി മാറിയത് ഇേപ്പാഴും ഓർത്തുവെച്ചിട്ടുണ്ട്. ജനനതീയതി പറഞ്ഞാൽ ദിവസം പറയുന്ന സൂത്രം മൂന്നു കൊല്ലം മുമ്പാണ് സ്വായത്തമാക്കിയതെന്ന് ഇയാൾ പറയുന്നു. നരിപ്പറ്റ തിനൂർ നായരുകണ്ടിയിൽ വീട്ടിലാണ് താമസം. ആകാശവാണിയിലടക്കം മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story