Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:34 PM IST Updated On
date_range 6 July 2017 2:34 PM ISTബഷീർ അനുസ്മരണം
text_fieldsbookmark_border
ബാലുശ്ശേരി: മുണ്ടക്കര എ.യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി വൈക്കം മുഹമ്മദ് നടത്തി. ബഷീറിെൻറയും പാത്തുമ്മയുടെയും വേഷം ധരിച്ച കുട്ടികൾ ആടുമായി ക്ലാസ് മുറികളിലെത്തി. ബഷീറിെൻറ ജീവിതത്തെയും പുസ്തകങ്ങളെയും കഥാപാത്രങ്ങളെയും പരിചയപ്പെടുത്തി. കെ.വി. ദാമോദരന് നാടിെൻറ അന്ത്യാഞ്ജലി നാടിന് നഷ്ടമായത് നിസ്വാർഥ രാഷ്ട്രീയ സേവകനെ പയ്യോളി: ബുധനാഴ്ച പുലർച്ചെ മരിച്ച കോൺഗ്രസ് നേതാവ് പുറക്കാട് കെ.വി. ദാമോദരന് നൂറുകണക്കിനാളുകളുടെ അന്ത്യാഞ്ജലി. മരണവിവരമറിഞ്ഞ് രാവിലെ മുതൽ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പുറക്കാെട്ട വസതിയിലെത്തി. തിക്കോടി പഞ്ചായത്ത് എട്ടാം വാർഡംഗം കെ.വി. ദാമോദരെൻറ അകാല വിയോഗത്തോടെ നാടിന് നഷ്ടമായത് നിസ്വാർഥ മനുഷ്യസ്നേഹിയെയും രാഷ്ട്രീയ പ്രവർത്തകനെയുമാണ്. പാവപ്പെട്ട രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും സഹായമെത്തിക്കാനും പരിചരിക്കാനും മുൻപന്തിയിലുണ്ടായിരുന്ന ദാമോദരൻ പുറക്കാട് പ്രദേശത്ത് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിച്ച് സേവനം നടത്തുകയായിരുന്നു. കാൻസർ രോഗികളെയും മാരക രോഗങ്ങൾകൊണ്ട് ബുദ്ധിമുട്ടുന്നവരെയും തിരുവനന്തപുരം ആർ.സി.സി, മലബാർ കാൻസർ സെൻറർ തുടങ്ങിയ ആശുപത്രികളിലെത്തിച്ച് ആശ്വാസം പകരുന്നതും അവർക്ക് സൗജന്യമായി മരുന്ന് എത്തിക്കുന്നതും ദാമോദരൻ തന്നെയായിരുന്നു. പുറക്കാട് പ്രദേശത്ത് സൗജന്യ ഡയാലിസിസ് സെൻറർ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾക്കിടെ ദാമോദരെൻറ മരണം സംഭവിച്ചത് നാട്ടുകാർക്ക് ആഘാതമായി. െഎ.എൻ.ടി.യു.സി അസംഘടിത തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി കൂടിയാണ്. നിസ്വാർഥ സാമൂഹിക പ്രവർത്തനത്തിനുള്ള അംഗീകാരമായി ഡൽഹി ആസ്ഥാനമായുള്ള ഭാരതീയ ദലിത് സാഹിത്യ അക്കാദമിയുടെ ഡോ. അംബേദ്കർ വിശിഷ്ട സേവാശ്രീ അവാർഡ് 2016ൽ ദാമോദരനെ തേടിയെത്തിയിരുന്നു. നിര്യാണത്തിൽ പുറക്കാട്ട് നടന്ന സർവകക്ഷിയോഗം അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഡി. ഹനീഫ അധ്യക്ഷത വഹിച്ചു. രാജീവൻ കൊടലൂർ, സുരേഷ് ചങ്ങാടത്ത്, മഠത്തിൽ അബ്ദുറഹിമാൻ, രാജേഷ് കീഴരിയൂർ, ഇ. കുമാരൻ, രാമചന്ദ്രൻ, കേരച്ചംകണ്ടി ശ്രീധരൻ, സി.കെ. മൊയ്തു, രവി നവരാഗ്, സനീർ ചെമ്പ്രാട്ടിൽ എന്നിവർ സംസാരിച്ചു. പഞ്ചായത്തോഫിസിൽ നടന്ന അനുേശാചനത്തിൽ പ്രസിഡൻറ് ഡി. ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വിജില മഹേഷ്, മെംബർമാരായ എം.കെ. പ്രേമൻ, പ്രസീത ആളങ്ങാരി, ബിന്ദു കണ്ടംകുനി, രമ ചെറുകുറ്റി, ടി. ഖാലിദ്, കെ.ടി. ശശിഭൂഷൺ, എം.കെ. ശ്രീനിവാസൻ, ഡി. ദീപ, സി.കെ. സത്യൻ, സെക്രട്ടറി രാജേഷ്, ഹെഡ്ക്ലാർക്ക് സലാം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story