Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബഷീർ ദിനാചരണം

ബഷീർ ദിനാചരണം

text_fields
bookmark_border
ബഷീർ ദിനാചരണം നന്തിബസാർ: വൻമുകം -എളമ്പിലാട് എം.എൽ.പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനാചരണം നടന്നു. ബഷീറി​െൻറ മകൻ അനീസ് ബഷീർ ഫോണിലൂടെ ദിനാചരണം ഉദ്ഘാടനം ചെയ്തു. കുട്ടികളുമായി അദ്ദേഹം ഫോണിലൂടെ സംവദിച്ചു. കുട്ടികൾ തയാറാക്കിയ ബഷീർ സ്പെഷൽ പതിപ്പ് 'ഭൂമിയെ സ്നേഹിച്ച ബഷീർ' സ്കൂൾ ലീഡർ ദിയ ലിനീഷ് മുഹമ്മദ് ആദിഫിന് കൈമാറി പ്രകാശനം ചെയ്തു. ജിസ ഫാത്തിമ, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഷാഹിൻ, മെഹറിൻ എന്നിവർ സംസാരിച്ചു. 'കർഷക പെൻഷൻ ഉപാധിരഹിതമായി നൽകണം' പേരാമ്പ്ര: കർഷക പെൻഷന് ഉപാധികൾ വെച്ച സർക്കാർ നടപടി അടിയന്തരമായി തിരുത്തണമെന്ന് കേരകർഷകസംഘം ജില്ലകമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിവിധ പെൻഷനുകൾ അനുവദിക്കുന്ന കാര്യത്തിൽ ഉദാരസമീപനം സ്വീകരിക്കുന്ന സർക്കാർ, കർഷകരോട് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. നാളികേര വിലയിടിവ് മൂലം പ്രയാസമനുഭവിക്കുന്ന കേര കർഷകർക്കായി അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേരകർഷക സംഘം ജില്ല പ്രസിഡൻറ് സി.കെ. ജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് ഐ.വി. ശശാങ്കൻ പ്രക്ഷോഭപരിപാടികൾ വിശദീകരിച്ചു. കെ. നാരായണക്കുറുപ്പ്, ഒ.ടി. രാജൻ, പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story