Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:34 PM IST Updated On
date_range 6 July 2017 2:34 PM ISTറേഷന്‍ കാര്‍ഡ് വിതരണം
text_fieldsbookmark_border
റേഷന്‍കാര്‍ഡ് വിതരണം എകരൂല്‍: താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫിസ് പരിധിയില്‍പെട്ട താഴെപ്പറയുന്ന റേഷന്‍കടകളിലെ പുതിയ റേഷന്‍കാര്‍ഡുകള്‍ ജൂലൈ എട്ടിന് ശനിയാഴ്ച വിതരണം ചെയ്യും. റേഷന്‍കട നമ്പർ, ബ്രാക്കറ്റില്‍ പഴയത്, വിതരണം ചെയ്യുന്ന സ്ഥലം എന്നീ ക്രമത്തിൽ: എ.ആർ.ഡി 99 (193) വള്ളിയോത്ത്- എ.എം. എൽ.പി സ്കൂള്‍, എ.ആർ.ഡി 115 (214), ഇയ്യാട്- എം.ഐ.യു.പി സ്കൂൾ, എ.ആര്‍.ഡി 102 (211), കാന്തപുരം- ജി.എൽ.പി സ്കൂള്‍, എ.ആർ.ഡി 103 (240) മങ്ങാട് നെരോത്ത്- റേഷന്‍കട പരിസരം. രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാര്‍ഡുടമയോ കാര്‍ഡിലുള്‍പ്പെട്ട വ്യക്തിയോ പഴയ റേഷന്‍കാര്‍ഡ് സഹിതം തിരിച്ചറിയല്‍ രേഖയുമായി ഹാജരാവണം. മുന്‍ഗണന വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയുമാണ് കാര്‍ഡിെൻറ വില. മുന്‍ഗണന വിഭാഗത്തിലെ പട്ടികവര്‍ഗത്തില്‍ പെട്ടവര്‍ക്ക് സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story