Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:31 PM IST Updated On
date_range 6 July 2017 2:31 PM ISTറവന്യൂ ഉേദ്യാഗസ്ഥരുെട കൂട്ട അവധിയെടുക്കൽ: വില്ലേജ് ഒാഫിസുകളുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു
text_fieldsbookmark_border
കോഴിക്കോട്: എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ റവന്യൂ ഉേദ്യാഗസ്ഥർ കൂട്ട അവധിയെടുത്തതോടെ ജില്ലയിലെ വില്ലേജ് ഒാഫിസുകളുടെ പ്രവർത്തനം ബുധനാഴ്ച ഭാഗികമായി തടസ്സപ്പെട്ടു. ജില്ലയിലെ 118 വില്ലേജ് ഒാഫിസുകളിൽ 71 എണ്ണത്തിെൻറ പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടതായി അസോസിയേഷൻ ഭാരവാഹികൾ അവകാശപ്പെട്ടു. കലക്ടേററ്റിെലയും താലൂക്ക് ഒാഫിസുകളിലെയും ഹാജർനിലയിൽ കുറവുണ്ടായി. 1209 റവന്യൂ ജീവനക്കാരിൽ 624 പേർ അവധിയെടുത്തതായി ഭാരവാഹികൾ അറിയിച്ചു. ഇടതുസർവിസ് സംഘടനയിൽെപട്ട പലരും പ്രതിഷേധത്തിൽ പെങ്കടുത്തു. റവന്യൂ ഒാഫിസുകളിലെ വിജിലൻസ് രാജ് അവസാനിപ്പിക്കുക, ഒാഫിസുകളിൽ ഭൗതിക സൗകര്യവും തൊഴിൽസുരക്ഷയും ഉറപ്പാക്കുക, വില്ലേജ് ജീവനക്കാരനെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ജയിലിലടച്ച സർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയായിരുന്നു കൂട്ട അവധിയെടുക്കൽ. സർക്കാർ നടപടിക്രമങ്ങൾ പാലിച്ച് ജോലിചെയ്ത ചെമ്പനോട വില്ലേജിലെ ജീവനക്കാരൻ സലീഷ് തോമസിനെ അന്യായമായി അറസ്റ്റുചെയ്ത് ജയിലിലടച്ച നടപടി അപലപനീയമാെണന്ന് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. പണിമുടക്കിയ ജീവനക്കാർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, പി. വിനയൻ, െക. വിനോദ് കുമാർ, സി.കെ. സതീശൻ, പി. ബിജു, കെ. ദിനേശൻ, കെ. പ്രദീപൻ, എം. ഷിബു, സിജു കെ. നായർ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി.എം. ഗിരീഷ്, കെ.വി. രവീന്ദ്രൻ, പ്രേംനാഥ് മംഗലശ്ശേരി, എൻ. സന്തോഷ്കുമാർ, കെ.പി. അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story