Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപിണറായി സർക്കാർ...

പിണറായി സർക്കാർ മദ്യമു​തലാളിമാരുടെ കങ്കാണിമാർ ^​െവൽഫെയർ പാർട്ടി

text_fields
bookmark_border
പിണറായി സർക്കാർ മദ്യമുതലാളിമാരുടെ കങ്കാണിമാർ -െവൽഫെയർ പാർട്ടി കോഴിക്കോട്: പിണറായി സർക്കാർ മദ്യമുതലാളിമാരുടെ കങ്കാണിമാരായി മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി. കേരളത്തെ മദ്യത്തിൽ മുക്കരുതെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരം കവർെന്നടുത്ത് കേരളത്തെ മദ്യാലയമാക്കി മാറ്റുകയാണ് സർക്കാർ. മദ്യത്തി​െൻറ ഇരകളായ കുട്ടികളുടെയും സ്ത്രീകളുടെയും കണ്ണീർ കാണാൻ എൽ.ഡി.എഫ് സർക്കാർ തയാറാകണം. അബ്കാരികളുടെ താൽപര്യം സംരക്ഷിക്കുന്ന ഇടതുസർക്കാറി​െൻറ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു, ടി.കെ. രവീന്ദ്രൻ (മദ്യനിരോധന സമിതി), പത്മിനി ടീച്ചർ (മദ്യവർജന സമിതി), പി.സി. ഭാസ്കരൻ, പി.കെ. അബ്ദുറഹിമാൻ, സുബൈദ കേക്കാടി എന്നിവർ സംസാരിച്ചു. എ.പി. വേലായുധൻ സ്വാഗതവും പി.സി. മുഹമ്മദ്കുട്ടി നന്ദിയും പറഞ്ഞു. എരഞ്ഞിപ്പാലത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് ടി.കെ. മാധവൻ, പൊന്നമ്മ ജോൺസൺ, മുസ്തഫ പാലാഴി, എം.എ. ഖയ്യൂം, അൻവർ സാദത്ത്, ടി. ദുർഗാദേവി, സുമയ്യ കുന്ദമംഗലം എന്നിവർ നേതൃത്വം നൽകി. പടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story