Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:31 PM IST Updated On
date_range 6 July 2017 2:31 PM ISTഎൻ.ഐ.ഐ.ടി തൊഴിൽമേള ശനിയാഴ്ച
text_fieldsbookmark_border
കോഴിക്കോട്: തൊഴിൽസംരംഭക സ്ഥാപനമായ എൻ.ഐ.ഐ.ടിയുടെ കീഴിൽ ശനിയാഴ്ച സൗജന്യ തൊഴിൽമേള നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതുമുതൽ കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളജിലാണ് മേള. ഐ.ടി, ഫിനാൻസ്, ബി.പി.ഒ, മാനേജ്മെൻറ് മേഖലകളിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. 15 പ്രമുഖ കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. www.jobfaircalicut.com എന്ന വെബ്സൈറ്റിൽ ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യണം. ടി.വി പ്രശാന്ത്, വി. മുഹമ്മദ് അസ്ലം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ നഴ്സുമാർ നടത്തിവരുന്ന സമരം ഒത്തുതീർപ്പാക്കാനും അവർക്ക് മെച്ചപ്പെട്ട ശമ്പളം നൽകാനും സർക്കാർ മുന്നിട്ടിറങ്ങണമെന്ന് ലോക്ജനശക്തി പാർട്ടി സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഭിന്നലിംഗക്കാരെ പുനരധിവസിപ്പിക്കാനും അവരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ദലിത്, പിന്നാക്ക സമുദായങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമായി കേന്ദ്രം അവതരിപ്പിച്ച പദ്ധതികൾ എല്ലാവരിലേക്കും എത്തിക്കുന്നതിനും സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണമെന്നും ഇവർ ആവശ്യപ്പെട്ടു. സംസ്ഥാന ജന.സെക്രട്ടറി മുഹമ്മദ് ഇഖ്ബാൽ ഖാൻ, ഓർഗനൈസിങ് ജന.സെക്രട്ടറി ബിജു മേലാറ്റൂർ, ജില്ല ഭാരവാഹികളായ പി.അബ്ദുൽ മജീദ്, എ.സി. മോഹൻ, സാലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story