Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസോഷ്യൽ മീഡിയ വഴി...

സോഷ്യൽ മീഡിയ വഴി അധിക്ഷേപം: നടപടിയെടുക്കണം

text_fields
bookmark_border
കോഴിക്കോട്: ബധിര മൂകനായ എൽദോ കൊച്ചി മെട്രോയിൽ മദ്യപിച്ച് ഉറങ്ങിയെന്ന കള്ളവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് മലബാർ ബധിര അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ആർ. ജയന്ത്കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. മഞ്ചേരി സുന്ദർരാജ്, വിനോദ് നായർ, എ.കെ. സൈനബ, ടി.എ. റസാഖ്, സി.കെ. ബാലകൃഷ്ണൻ, പി. വിജേഷ് എന്നിവർ സംസാരിച്ചു. ബഷീർ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട്ട് സ്ഥാപിക്കണം കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറി​െൻറ സ്മാരകമായി കോഴിക്കോട്ട് പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കണമെന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണസമ്മേളനം ആവശ്യപ്പെട്ടു. ബഷീർ അനുസ്മരണ സമിതിയും പ്രവാസി കോഒാഡിനേഷൻ കമ്മിറ്റിയും സംഘടിപ്പിച്ച സമ്മേളനത്തിൽ കുളമുട്ടം അഷറഫ് അധ്യക്ഷത വഹിച്ചു. വേലായുധൻ പണിക്കശ്ശേരി അനുസ്മരണം നടത്തി. 'ഞാനറിയുന്ന ബഷീർ' എന്ന വിഷയത്തിൽ ആറ്റക്കോയ പള്ളിക്കണ്ടി സംസാരിച്ചു. പ്രഫ. വർഗീസ് മാത്യു, സംവിധായകൻ പി.ജി. ജോൺസൺ, ടി.കെ.ഡി. മുഴുപ്പിലങ്ങാട്, ഡോ. വി. സുരേന്ദ്രൻ, സണ്ണി ജോസഫ്, ഇടവ ഷുക്കൂർ, കെ.പി. അബൂബക്കർ എന്നിവർ സംസാരിച്ചു. ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കി നടത്തിയ പ്രബന്ധമത്സര വിജയികൾക്ക് കെ.ടി. വാസുദേവൻ പുരസ്കാരം നൽകി. സെക്രട്ടറി അനിൽ കുളങ്ങര സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story