Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:29 PM IST Updated On
date_range 6 July 2017 2:29 PM ISTഒാഫിസ് ഉപകരണങ്ങളും സ്കൂൾ കിറ്റുകളും നൽകി
text_fieldsbookmark_border
കോഴിക്കോട്: എം.ഇ.എസ് സെൻട്രൽ സ്കൂൾ പാവങ്ങാട് ആഭിമുഖ്യത്തിൽ പ്രദേശത്തെ രണ്ട് ഗവ. സ്കൂളുകൾക്ക് ആവശ്യമായ പ്രിൻററും വിദ്യാർഥികൾക്കാവശ്യമായ സ്കൂൾ കിറ്റുകളും നൽകി. എം.ഇ.എസ് ജില്ല സെക്രട്ടറി പി.കെ. അബ്ദുൽ ലത്തീഫ് വിതരണോദ്ഘാടനം നിർവഹിച്ചു. സ്കൂൾ സെക്രട്ടറി ഡോ. എ.എം. ശരീഫ് അധ്യക്ഷത വഹിച്ചു. കൺവീനർ പി.വി. അബ്ദുൽ ഗഫൂർ, സ്കൂൾ ട്രഷറർ ഹസൻ തിക്കോടി, സുകേശിനി ടീച്ചർ, ഷീജ, ശോഭ സുരേഷ്, എൻ. സജീഷ്കുമാർ എന്നിവർ സംസാരിച്ചു. മാങ്കാവ് ജങ്ഷനിൽ ഏകീകൃത ഒാേട്ടാസ്റ്റാൻഡ് സ്ഥാപിക്കണം കോഴിക്കോട്: ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന മാങ്കാവ് ജങ്ഷനിൽ നാനാഭാഗങ്ങളിലുള്ള ഒാേട്ടാസ്റ്റാൻഡുകളും ബസ് സ്റ്റോപ്പുകളും മാറ്റിസ്ഥാപിക്കണമെന്ന് എച്ച്.എം.എസ് (മേലൂർ) മാങ്കാവ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യു. മുസമ്മിൽ കൊമ്മേരി ഉദ്ഘാടനം ചെയ്തു. കെ.പി. സനൽകുമാർ, മാമുക്കോയ പിച്ചവനാരി, എൻ. സിദ്ദീഖ്, റഷീദ്, ജയ്സൽ, സുനീർ, സന്തോഷ്, സെമീർ ബാബു, മൻസൂർ തുടങ്ങിയവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഗമം കോഴിക്കോട്: ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2005നുമുമ്പ് പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികളുടെ ഒത്തുേചരൽ ഇൗമാസം എട്ടിന് രാവിലെ 10.30ന് നടക്കുമെന്ന് ഹെഡ്മിസ്ട്രസ് പി.എസ്. ഭവാനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story