Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരോഗവും പട്ടിണിയുമായി...

രോഗവും പട്ടിണിയുമായി നിരാലംബ കുടുംബം

text_fields
bookmark_border
താമരശ്ശേരി: ജനിതക രോഗവുമായി പിറന്ന രണ്ടു കുട്ടികളുടെയും പക്ഷാഘാതം പിടിപെട്ട് കിടപ്പിലായ പിതാവി​െൻറയും ജീവിതം വഴിമുട്ടി. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ ചമൽ പൂവൻമല രാജ​െൻറ കുടുംബത്തിനാണ് ഇൗ ദുര്യോഗം. കുട്ടികളുെട മരുന്നിനും ഭക്ഷണത്തിനുമായി കഠിനാധ്വാനം ചെയ്ത് വന്ന രാജൻ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായതോടെയാണ് കുടുംബം നിരാലംബമായത്. രാജൻ പുഷ്പ ദമ്പതികളുടെ മക്കളായ ആദർശ്(11), ആദിത്യ(6)എന്നീ രണ്ടുപേരും പിറന്നുവീണത് ജനിതക രോഗമായ ട്രിപിൾ എച്ച് സിഡ്രവുമായാണ്. മണിപ്പാൽ കസ്തുർബ മെഡിക്കൽ കോളജിലാണ് ചികിത്സ. രണ്ടുപേർക്കുമായി മരുന്നിന് പ്രതിമാസം 3000ത്തോളം രൂപ വേണം. തെങ്ങുകയറ്റക്കാരനായ രാജൻ ജോലി ചെയ്തും സുമനസ്സുകളുടെ സഹായത്തോടെയും ജീവിതം തള്ളിനീക്കുമ്പോഴാണ് രണ്ടു വർഷം മുമ്പ് പക്ഷാഘാതം പിടിപെട്ട് ഒരു വശം തളർന്നത്. കുട്ടികളുടെ ചികിത്സ ചെലവിനും കുടുംബം പോറ്റുന്നതിനും ഭാര്യ പുഷ്പ കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ തുക മാത്രമാണ് വരുമാനം. കട്ടിപ്പാറ കേന്ദ്രമായി പ്രവർത്തിക്കുന്ന അലിവ് എന്ന സന്നദ്ധ സംഘടന മാസം ഭക്ഷ്യ വസ്തുക്കൾ നൽകുന്നുണ്ട് . പൂവൻമലയിൽ രാജ​െൻറ പേരിൽ 5 സ​െൻറ് സ്ഥലമുണ്ടെങ്കിലും മണ്ണിടിച്ചിലുണ്ടാകുന്നതു മൂലം വീട് വെക്കാൻ പറ്റാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്തിൽ വീടിനുള്ള അപേക്ഷ നൽകിയെങ്കിലും രോഗം തകർത്ത ഈ കുടുംബത്തിനോട് കനിവ് കാട്ടിയില്ല. നിർധന കുടുംബങ്ങൾക്ക് വീട് വെക്കാനുള്ള പദ്ധതികൾ നിലവിലുള്ളതിനാൽ വാർഡ് മെംബർ ഉൾപ്പെടെയുള്ള ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ഇടപെടും എന്ന പ്രതീക്ഷയിലാണ് രാജനും കുടുംബവും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story