Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 2:26 PM IST Updated On
date_range 6 July 2017 2:26 PM ISTകോടികൾ ചെലവഴിച്ചിട്ടും ഉപകാരപ്പെടാതെ വെള്ളയിൽ ഫിഷിങ് ഹാർബർ
text_fieldsbookmark_border
പുതിയങ്ങാടി: . കൊട്ടിഘോഷിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയ ഹാർബറിെൻറ പണി പാതിവഴിയിലായിരിക്കുേമ്പാഴും ഇതിനായി ചെലവഴിച്ചത് കോടികൾ. ശാസ്ത്രീയവും പരിചയസമ്പന്നതയുടെ അഭാവവുമാണ് കോടികൾ നഷ്ടപ്പെടുത്തിയത്. പ്രവൃത്തികൾ ഇനിയും കോടികൾ മുടക്കി നടത്തേണ്ടതായി വന്നിരിക്കുകയാണ്. 130 കോടി രൂപയോളം രൂപ ചെലവഴിച്ചെങ്കിലും ഹാർബറിലേക്ക് തിരമാലകളുടെ തള്ളിച്ചമൂലം വള്ളങ്ങൾ തകരുന്നത് പതിവായതോടെ ഹാർബർ ഉപയോഗശൂന്യമായി. പുണെ ആസ്ഥാനമായ സർക്കാർ ഏജൻസിയാണ് ലക്ഷങ്ങൾ ചെലവഴിച്ച് ഒന്നരവർഷത്തോളമെടുത്ത് ഹാർബറിെൻറ പഠനങ്ങൾ നടത്തിയത്. കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ളവ പഠിച്ചായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. ഭൂമിശാസ്ത്രപരമായ വിവരങ്ങൾ മനസ്സിലാക്കാതെ കൂറ്റൻ കരിങ്കല്ലുകൾ ഇറക്കി പുലിമുട്ട് നിർമിച്ചെങ്കിലും തിരമാലകൾ ഹാർബറിനകത്തേക്ക് കയറുകയാണ്. ഇതുമൂലം ബോട്ടുജെട്ടി തിരമാലകളിൽ അമരുകയാണ്. പദ്ധതി പൂർത്തിയാക്കണമെങ്കിൽ ഇനിയും 21 കോടി രൂപയോളം വകയിരുത്തണമെന്നാണ് ആവശ്യപ്പെട്ടതത്രെ. കേന്ദ്ര-സംസ്ഥാന സർക്കാറാണ് ഹാർബറിന് പണം ചെലവഴിച്ചത്. ജെട്ടിയിൽ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് മൂന്ന് ഷെഡുകൾ നിർമിച്ചിരിക്കുന്നത്. നിർമാണത്തിൽ വൻ ക്രമക്കേടുകൾ നടന്നെന്നാണ് മത്സ്യത്തൊഴിലാളികളും യൂനിയനുകളും പറയുന്നത്. ഷെഡിെൻറ നിർമാണപ്രവൃത്തിമൂലം മൊത്തം പദ്ധതിയിലും നാട്ടുകാരിൽ സംശയം ജനിപ്പിച്ചിരിക്കുകയാണ്. വൻ തട്ടിപ്പ് നടന്നതായി ആക്ഷേപം ഉയർന്നു. ഇതുസംബന്ധിച്ച് ക്വിക്ക് വെരിഫിക്കേഷൻ നടത്തണമെന്നാവശ്യപ്പെട്ട് എം.എൽ.എക്കും ഫിഷറീസ് വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി അയക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിെൻറ കാലത്ത് കൊണ്ടുവന്ന പദ്ധതിക്ക് ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്താണ് നിർമാണം ആരംഭിച്ചത്. ഹാർബർ എൻജിനീയറിങ് വിഭാഗമാണ് മേൽനോട്ടം. ഇപ്പോൾ കിഫ്ബിയിൽ ഉൾപ്പെടുത്തി കൂടുതൽ ഫണ്ട് അനുവദിക്കാൻ നിയമസഭയിൽ ആവശ്യമുയർന്നിരിക്കയാണ്. ഹാർബറിെൻറ പ്രവൃത്തി സംബന്ധിച്ച് മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. തെറ്റുവരുത്തിയവരെതന്നെ വീണ്ടും പഠനത്തിന് നിയോഗിക്കുകയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ചുള്ള പരാതി തെൻറ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചാൽ ഉടൻ നടപടി കൈക്കൊള്ളുമെന്നും എം.എൽ.എ എ. പ്രദീപ്കുമാർ പറഞ്ഞു. har 1 വെള്ളയിൽ ഫിഷിങ് ഹാർബറിൽ നിർമിച്ച ഷെഡ് har 2 വെള്ളയിൽ ഫിഷിങ് ഹാർബറിനായി നിർമിച്ച കരിങ്കൽകെട്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story