Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടാനഭീതിയിൽ ആദിവാസി...

കാട്ടാനഭീതിയിൽ ആദിവാസി കുടുംബങ്ങൾ

text_fields
bookmark_border
ഇരുളത്തെ നിക്ഷിപ്ത വനഭൂമിയിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് പേടിയോടെ കഴിയുന്നത് മാതമംഗലത്ത് ചീരയുടെ വീട് കാട്ടാന തകർത്തു പുൽപള്ളി: ഇരുളത്ത് വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങൾ കാട്ടാനകളുടെ ആക്രമണം ഭയന്നു കഴിയുന്നു. ഇരുളത്തെ നിക്ഷിപ്ത വനഭൂമിയിൽ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളാണ് രാത്രികാലങ്ങളിൽ ഉറക്കമിളച്ച് ആനയെ ഭയന്ന് കഴിയുന്നത്. കഴിഞ്ഞദിവസം മാതമംഗലത്തിനടുത്ത് താമസിക്കുന്ന ചീരയുടെ വീട് പൂർണമായും ആന തകർത്തു. കഴിഞ്ഞദിവസം പുലർച്ചയോെടയാണ് കാട്ടാന വീടിന് സമീപത്തെത്തിയത്. ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കാട്ടാന വീട് തകർക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്നവരൊക്കെ ഓടി രക്ഷപ്പെട്ടു. മഴക്കാലം തുടങ്ങിയതോടെ ആനശല്യം വർധിച്ചിരിക്കുകയാണ്. നാലു വർഷം മുമ്പ്, ഭൂരഹിതരായ മുപ്പ-തോളം ആദിവാസി കുടുംബങ്ങളാണ് ഈ പ്രദേശത്ത് താമസമാക്കിയത്. സമീപകാലത്താണ് ആനശല്യം വർധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലു വീടുകൾ ആന തകർത്തു. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബങ്ങൾ വീടിനോടു ചേർന്ന് ചെറിയ നിലയിൽ കൃഷി നടത്തുന്നുണ്ട്. ഇതും ആനകൾ ചവിട്ടിമെതിക്കുകയാണ്. ആനകൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ കൃഷിപ്പണികളും നിർത്തിെവച്ചിരിക്കുകയാണ്. ഭൂ രഹിതരായ ആദിവാസി കുടുംബങ്ങളിൽ താമസിക്കുന്ന സ്ഥലത്തോട് ചേർന്ന് സംസ്ഥാന പാത കടന്നുപോകുന്നുണ്ടെങ്കിലും ഇൗ ഭാഗത്ത് പ്രതിരോധ സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ല. SUNWDL6 ഇരുളത്തെ വനഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന ചീരയുടെ വീട് കാട്ടാന തകർത്തനിലയിൽ സഹകരണ ദിനാചരണം വൈത്തിരി: സർക്കിൾ സഹകരണ യൂനിയ​െൻറ ആഭിമുഖ്യത്തിൽ കൽപറ്റ സർവിസ് സഹകരണ ദിനം വിപുലമായി ആഘോഷിച്ചു. സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വൈത്തിരി സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ പി.എം. നാസർ അധ്യക്ഷത വഹിച്ചു. സഹകരണ പ്രസ്ഥാനം ആരെയും ഒഴിവാക്കുന്നില്ല എന്ന വിഷയത്തിൽ ജില്ല സഹകരണ സംഘം ജോയിൻറ് രജിസ്ട്രാർ വി. നൗഷാദ് ക്ലാസെടുത്തു. സഹകരണ സംഘവും ജി.എസ്.ടിയും എന്ന വിഷയത്തിൽ വാണിജ്യ നികുതി ഇൻസ്പെക്ടർ കെ.ആർ. പ്രീതി ക്ലാസെടുത്തു. വൈത്തിരി സഹകരണ സംഘം അസിസ്റ്റൻറ് രജിസ്ട്രാർ എം.എം. ഖദീജ സ്വാഗതവും വൈത്തിരി അസിസ്റ്റൻറ് ഡയറക്ടർ മുഹമ്മദ് അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു. SUNWDL7 സഹകരണ ദിനാചരണം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ഡി.ഡി.ഇ ഓഫിസ് മാർച്ച് വിജയിപ്പിക്കുന്നതിന് പ്രചാരണം നടത്തും മീനങ്ങാടി: കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ15ന് നടത്തുന്ന ഡി.ഡി.ഇ.ഓഫിസ് മാർച്ച് വിജയിപ്പിക്കുന്നതിന് അധ്യാപികമാരുടെ നേതൃത്വത്തില്‍ പ്രചാരണം നടത്താന്‍ വനിത കൺവെൻഷൻ തീരുമാനിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. പി.സി. വത്സല അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി. ഓമന ടീച്ചര്‍, കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ്‌ അംഗം എന്‍.എ. വിജയകുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം വി.എ. ദേവകി, ജില്ല പ്രസിഡൻറ് പി.ജെ. സെബാസ്റ്റ്യന്‍, ജില്ല സെക്രട്ടറി പി.ജെ. ബിനേഷ്, പി.വി. ജെയിംസ്‌, എം.വി. ഓമന എന്നിവര്‍ സംസാരിച്ചു. 'സ്ത്രീകളും ഇന്ത്യന്‍ സാഹചര്യവും' വിഷയത്തില്‍ അഡ്വ. പി.എം. ആതിര ക്ലാസെടുത്തു. ക്ലാസ് മുറികളിലും സമൂഹത്തിലും ലിംഗ സമത്വം ഉറപ്പാക്കുന്നതിന് അധ്യാപികമാര്‍ മുന്നിൽ നിന്ന് പ്രാവർത്തിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പൊതു വിദ്യാലയങ്ങളെ മികവി​െൻറ കേന്ദ്രങ്ങളാക്കി അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കാനുള്ള സർക്കാർ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. തരംമാറ്റിയ തോട്ടഭൂമി സർക്കാർ ഏറ്റെടുക്കണം -സി.പി.ഐ കൽപറ്റ: ജില്ലയിൽ നിരവധി തോട്ടങ്ങൾ തരം മാറ്റപ്പെട്ടിരിക്കുകയാണെന്നും ഇവ നിയപരമായി ഏറ്റെടുത്ത് ഭൂരഹിതർക്ക് കൈമാറാനുള്ള നടപടിയെടുക്കണമെന്നും സി.പി.ഐ മേപ്പാടി ലോക്കൽ കമ്മിറ്റി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. തോട്ടങ്ങളായി നിലനിർത്തുന്നതിനാണ് ഭൂപരിധി നിയമത്തിൽ തോട്ടങ്ങൾക്ക് ഇളവുനൽകിയിട്ടുള്ളത്. ഇതുസംബന്ധമായ ധാരാളം കേസുകൾ ലാൻഡ് ബോർഡ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിലനിൽക്കുന്നുണ്ട്. ലാൻഡ് ബോർഡി​െൻറ ഇത്തരം വിഷയങ്ങൾ പരിശോധിക്കുന്നതിനും തീരുമാനമെടുക്കുന്നതിനും വർഷങ്ങളുടെ കാലതാമസം വരുകയാണ്. ലാൻഡ് ബോർഡുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് നടപടി ക്രമങ്ങൾ പൂർത്തിയാക്കി തരംമാറ്റിയ തോട്ടഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ ദുർബല വിഭാഗങ്ങൾക്കും തോട്ടം തൊഴിലാളികൾക്കും വിതരണം ചെയ്യണമെന്ന് ലോക്കൽ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. എം.കെ. മുരളി അധ്യക്ഷത വഹിച്ചു. പി.കെ. മൂർത്തി, ഡോ. അമ്പി ചിറയിൽ, വി. യൂസഫ്, സി.എം. ലത്തീഫ. കെ. സുദേവൻ, എ. അസീസ്, ടി. ഉണ്ണികൃഷ്ണൻ, പി. ഗിരീഷ്, പി. സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story