Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലീഗ്​ റാലി: ഇന്ന്​...

ലീഗ്​ റാലി: ഇന്ന്​ കോഴിക്കോട്​ നഗരത്തിൽ ഗതാഗതനിയന്ത്രണം

text_fields
bookmark_border
കോഴിക്കോട്: മുസ്ലിം ലീഗി​െൻറ റാലിയും സമ്മേളനത്തോടുമനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് ഉച്ചക്ക് രണ്ടുമണി മുതൽ ഗതാഗത നിയന്ത്രണമുണ്ടാകും. സമ്മേളനത്തിേൻറതല്ലാത്ത വാഹനങ്ങൾക്കും ഇത് ബാധകമായിരിക്കും. മലപ്പുറം, തിരൂർ, താനൂർ ഭാഗങ്ങളിൽനിന്നുള്ള സമ്മേളനവാഹനങ്ങൾ രാമനാട്ടുകര, മീഞ്ചന്ത വഴി ഫ്രാൻസിസ് റോഡ് ജങ്ഷനിൽ എത്തി പ്രവർത്തകരെ ഇറക്കിയശേഷം ബീച്ചി​െൻറ തെക്ക് ഭാഗം കോതി ബീച്ച് സൈഡിൽ പാർക്കുചെയ്യണം. കാസർകോട്, കണ്ണൂർ, തലശ്ശേരി, വടകര ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ വെസ്റ്റ്ഹിൽ, നടക്കാവ് വഴി ഗാന്ധിറോഡ്-മലബാർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയശേഷം ഗാന്ധിറോഡ്-പുതിയാപ്പ ബീച്ച് റോഡിൽ റോഡ് സൈഡിലായി പാർക്കുചെയ്യേണ്ടതാണ്. വയനാട്, താമരശ്ശേരി, മുക്കം, കുന്ദമംഗലം, ഒാമശ്ശേരി ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ കാരന്തൂർ, മലാപ്പറമ്പ്, എരഞ്ഞിപ്പാലം വഴി ഗാന്ധിറോഡ്-മലബാർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയശേഷം ഗാന്ധിറോഡ്-പുതിയാപ്പ ബീച്ച് റോഡിൽ റോഡ് സൈഡിലായി പാർക്കുചെയ്യണം. ബാലുശ്ശേരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എരഞ്ഞിപ്പാലം, നടക്കാവ് വഴി എത്തി ഗാന്ധിറോഡ്-മലബാർ ക്രിസ്ത്യൻ കോളജ് ജങ്ഷനിൽ പ്രവർത്തകരെ ഇറക്കിയശേഷം ഗാന്ധിറോഡ്-പുതിയാപ്പ ബീച്ച് റോഡിൽ റോഡ് സൈഡിലായി പാർക്ക് ചെയ്യണം. നഗരത്തിൽ വാഹനത്തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഒരാൾ മാത്രമായി യാത്രചെയ്യുന്ന നാലുചക്രവാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി നഗരത്തിന് പുറത്ത് പാർക്കുചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story