Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'വിശപ്പി'​െൻറ...

'വിശപ്പി'​െൻറ കഥാകാര​െന തേടി വിദ്യാർഥികളെത്തി

text_fields
bookmark_border
ബാലുശ്ശേരി: കഥാകാരനെ തേടി വിദ്യാർഥികളെത്തി. വായനപക്ഷാചരണത്തി​െൻറ ഭാഗമായി കുറുെമ്പായിൽ ദേശസേവ എ.യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥികളാണ് ബാലസാഹിത്യകാരനും കഥാകൃത്തുമായ ഡോ. കെ. ശ്രീകുമാറി‍​െൻറ വീട്ടിലെത്തി രചനാകൗതുകങ്ങൾ പങ്കുവെച്ചത്. 170ലേറെ പുസ്തകങ്ങൾ എഴുതി ബാലസാഹിത്യ, കേന്ദ്ര -കേരള സാഹിത്യ അവാർഡുകൾ ഉൾപ്പെടെ 52ഒാളം പുരസ്കാരങ്ങൾ നേടിയ ഡോ. ശ്രീകുമാർ മധുരവും അറിവും പകർന്നാണ് വിദ്യാർഥികളെ സ്വീകരിച്ചത്. നാലാം ക്ലാസിലെ മലയാള പാഠാവലിയിൽ ശ്രീകുമാറി‍​െൻറ 'വിശപ്പ്' എന്ന കഥ കുട്ടികൾക്ക് പഠിക്കാനുണ്ട്. ഉച്ചഭക്ഷണ സമയത്ത് സ്കൂൾ പരിസരത്തേക്ക് എത്തിയ വിശന്നുവലയുന്ന വയോധികന് ഒരു വിദ്യാർഥി ത​െൻറ ചോറ് പങ്കുവെക്കുന്നതാണ് കഥ. തങ്ങളുടെ പാഠഭാഗവുമായുള്ള കഥയെക്കുറിച്ചും ബാലസാഹിത്യ രംഗത്തെ അനുഭവങ്ങളെക്കുറിച്ചുമെല്ലാമുള്ള വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് നർമം കലർത്തി ലളിതമായി അദ്ദേഹം ഉത്തരവും നൽകി. കഥാകാരനുമായുള്ള കൂടിക്കാഴ്ചക്കുശേഷം കഥാകാര​െൻറ കൈയൊപ്പോടെയുള്ള പുസ്തകങ്ങൾ സ്വീകരിച്ച് നിറഞ്ഞ മനസ്സോടെയാണ് വിദ്യാർഥികൾ മടങ്ങിയത്. വിദ്യാർഥികളോടൊപ്പം അധ്യാപകരായ ഫൈസൽ കിനാലൂർ, ഷിജി, പ്രമീള തുടങ്ങിയവരും പെങ്കടുത്തു. പി.എസ്.സി മാതൃക പരീക്ഷ ഇന്ന് മൂടാടി: കളേഴ്സ് സാംസ്കാരിക സംഘത്തി​െൻറ ആഭിമുഖ്യത്തിൽ എൽ.ഡി ക്ലർക്ക് മാതൃക പരീക്ഷ നടത്തും. ഞായറാഴ്ച ഉച്ചക്ക് 1.30ന് മൂടാടി വീമംഗലം യു.പി സ്കൂളിലാണ് പരീക്ഷ. ഫോൺ: 9400591129.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story