Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:28 PM IST Updated On
date_range 1 July 2017 3:28 PM ISTവില്ലേജ് ഓഫിസ് മാർച്ചും ധർണയും
text_fieldsbookmark_border
വടുവഞ്ചാല്‍: പഞ്ചായത്തില്‍ വിവിധ പ്രദേശങ്ങളിലെ കൈവശക്കാരുടെ ഭൂനികുതി സ്വീകരിക്കാത്തതിലും പോക്കുവരവ് നടത്താത്തതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗിെൻറ നേതൃത്വത്തില്‍ മൂപ്പൈനാട് നടത്തി. നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സി.ടി. ഉനൈസ് ഉദ്‌ഘാടനം ചെയ്‌തു. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. യാഹ്യാഖാന്‍ തലക്കല്‍, എ.കെ. റഫീഖ്, ഗദ്ദാഫി എന്നിവർ സംസാരിച്ചു. FRIWDL11 മുസ്ലിം യൂത്ത് ലീഗ് നടത്തിയ മൂപ്പൈനാട് വില്ലേജ് ഓഫിസ് ധർണ സി.ടി. ഉനൈസ് ഉദ്‌ഘാടനം ചെയ്യുന്നു മുസ്ലിം ലീഗ് ദേശീയ കാമ്പയിൻ: ജില്ലയിൽ നിന്ന് 2000 പ്രവർത്തകർ പങ്കെടുക്കും കൽപറ്റ: ന്യൂനപക്ഷ-ദലിത് പീഡനത്തിനെതിരെ ഞായറാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കുന്ന മുസ്ലിം ലീഗ് ദേശീയ കാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ ജില്ലയിൽ നിന്ന് 2000 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കൽപറ്റ ലീഗ് ഹൗസിൽ ചേർന്ന മുസ്ലിം ലീഗ് ജില്ല നേതൃയോഗം തീരുമാനിച്ചു. ആവർത്തിച്ചുകൊണ്ടിരിക്കുന്ന ന്യൂനപക്ഷ-ദലിത് പീഡനത്തിനെതിരെ മതേതര കക്ഷികളെ ഉൾപ്പെടുത്തി മാനവികതയിലൂന്നിയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്നതിനായാണ് ദേശീയതലത്തിൽ കാമ്പയിൻ സംഘടിപ്പിക്കുന്നത്. പശുവിെൻറ പേരിൽ മനുഷ്യരെ കൊല്ലുന്നതും ആവർത്തിക്കുന്ന പീഡനങ്ങളും ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയിൽ നിത്യസംഭവമായിക്കഴിഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷ-ദലിത് പീഡനം തുടർന്നാൽ രാജ്യത്ത് വലിയ തോതിലുള്ള അരക്ഷിതാവസ്ഥയുണ്ടായി രാജ്യം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് പി.പി.എ കരീം അധ്യക്ഷത വഹിച്ചു. എം.എ. മുഹമ്മദ് ജമാൽ, പി.കെ. അബൂബക്കർ, കണ്ണോളി മുഹമ്മദ്, റസാഖ് കൽപറ്റ, ടി.ഹംസ, എൻ. നിസാർ അഹമ്മദ്, പി.കെ. അസ്മത്ത്, എം.എ. അസൈനാർ, പി. ഇസ്മാഇൗൽ, സി.കെ. ഹാരിഫ്, പി.വി. കുഞ്ഞിമുഹമ്മദ്, വി. അസൈനാർ ഹാജി, സി. മമ്മി, സി. മുഹമ്മദ് ഇസ്മാഇൗൽ, ഹകീം വി.പി.സി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി സ്വാഗതവും സെക്രട്ടറി ടി. മുഹമ്മദ് നന്ദിയും പറഞ്ഞു. മാനന്തവാടിയിൽ നിന്ന് 500 പേർ പങ്കെടുക്കും മാനന്തവാടി: ന്യൂനപക്ഷ ദലിത് പീഡനത്തിനെതിരെ ഞായറാഴ്ച കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടക്കുന്ന മുസ്ലിം ലീഗ് ദേശീയ കാമ്പയിൻ ഉദ്ഘാടന പരിപാടിയിലേക്ക് മാനന്തവാടി നിയോജകമണ്ഡലത്തിൽ നിന്ന് 500 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ മാനന്തവാടിയിൽ ചേർന്ന മുസ്ലിം ലീഗ് നിയോജകമണ്ഡലം യോഗം തീരുമാനിച്ചു. പരിപാടിയുടെ വിജയത്തിനായി മുഴുവൻ പഞ്ചായത്തുകളിലും ഇന്ന് ശാഖാ ഭാരവാഹികളുടെ യോഗം ചേരും. മണ്ഡലത്തിന് കീഴിലെ പഞ്ചായത്തുകളിൽ വിളംബര ജാഥ നടത്താനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് എൻ. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ചുരം ബദൽറോഡ്: അടിയന്തര നടപടികൾ സ്വീകരിക്കണം- വെൽഫെയർ പാർട്ടി കൽപറ്റ: വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ചുരം ബദൽ റോഡുമായി ബന്ധപ്പെട്ട അടിയന്തരനടപടികൾ സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. മാറി മാറി വരുന്ന മുന്നണികളുടെ വയനാടൻ ജനതയോടുള്ള അവഗണനയുടെ ആഴം വ്യക്തമാക്കുന്നതാണ് വികസത്തിെൻറ കാര്യത്തിൽ ജില്ലയോട് കാണിക്കുന്ന വിവേചനം. ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു ജനതയുടെ വർഷങ്ങൾ പഴക്കമുള്ള അടിസ്ഥാന ആവശ്യത്തെപോലും പരിഗണിക്കാൻ ഭരിച്ചവർക്കും ഭരിക്കുന്നവർക്കും കഴിയുന്നില്ല. ജില്ലയിൽ നിന്നുള്ള അഞ്ചോളം ബദൽ റോഡുകൾ നിർദേശിക്കപ്പെട്ടെങ്കിലും ഒന്നുപോലും പൂർത്തീകരിക്കുന്നതുപോയിട്ട് ചിലതിെൻറ പ്രാഥമിക നടപടികൾ പോലും നടന്നിട്ടില്ല. ജില്ലയിൽ സജീവ ചർച്ചയായിരുന്ന പടിഞ്ഞാറത്തറ-പൂഴിത്താട് റോഡ് കേവലം എട്ടുകിലോമീറ്റർ കൂടി പൂർത്തിയാക്കിയാൽ ജില്ലയുടെ ഗതാഗതപ്രശ്നങ്ങൾക്ക് വലിയൊരു പരിഹാരമാകും. പക്ഷേ വനം, പരിസ്ഥിതി മന്ത്രാലയത്തിെൻറ സാങ്കേതികത്വത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ചുരം ബദൽ റോഡ് വിഷയത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം െവൽഫെയർപാർട്ടി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു. ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ശരീഫ്, വി.കെ. ബിനു, സൽമത്ത് ടീച്ചർ, പി.എച്ച്. ഫൈസൽ, ഭാസ്കരൻ പടിഞ്ഞാറത്തറ, സക്കീർ മീനങ്ങാടി എന്നിവർ സംസാരിച്ചു. FRIWDL12 roadslug
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story