Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:28 PM IST Updated On
date_range 1 July 2017 3:28 PM ISTശുചീകരണ യജ്ഞത്തിെൻറ ഫലപ്രാപ്തി പരിശോധന ഇന്ന്
text_fieldsbookmark_border
കോഴിക്കോട്: ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ തദ്ദേശ സ്വയംഭരണവകുപ്പും ആരോഗ്യപ്രവർത്തകരും സാമൂഹിക-സന്നദ്ധ സംഘടനകളും നടത്തിയ ശുചീകരണ യജ്ഞത്തിെൻറ ഫലപ്രാപ്തി ഉറപ്പുവരുത്തുന്നതിനായി ആരോഗ്യവകുപ്പും ജില്ല ലീഗൽ സർവിസസ് അതോറിറ്റിയും ശനിയാഴ്ച പരിശോധന നടത്തും. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ, ജോലിസ്ഥലങ്ങൾ, ഗവ., സ്വകാര്യ സ്ഥാപനങ്ങൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഓഫിസുകൾ, സിനിമ തിയറ്ററുകൾ, മാളുകൾ, മീഡിയ സെൻററുകൾ, സ്കൂളുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുക. ഇതിനായി ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി, ജില്ല മെഡിക്കൽ ഓഫിസർ, ആരോഗ്യവകുപ്പ് സംസ്ഥാനതല പ്രതിനിധി, ടെക്നിക്കൽ അസിസ്റ്റൻറ് തുടങ്ങിയവരടങ്ങുന്ന ജില്ല ടീമിന് രൂപം നൽകിയിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർമാർ, ജില്ല ലീഗൽ സർവിസസ് അതോറിറ്റി പ്രതിനിധി, പാരാ-ലീഗൽ വളൻറിയർ, ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. വെള്ളിയാഴ്ച ജില്ലയിൽ 11 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. നരിക്കുനി, മടവൂർ, കാക്കൂർ, കൊടുവള്ളി, മുക്കം, പേരാമ്പ്ര, ചോലൂർ, തിരുവങ്ങൂർ, പനങ്ങാട് എന്നിവിടങ്ങളിലെ ആളുകൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 108 പേർക്കാണ് രോഗം സംശയിക്കുന്നതായി റിപ്പോർട്ട് ചെയ്തത്. മൂടാടി സ്വദേശിയായ ഒരാൾക്ക് മലേറിയയും സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സ തേടിയത് 2619 പേരാണ്. ഇതിൽ 64 പേരെ കിടത്തിചികിത്സക്ക് വിധേയരാക്കി. രോഗപ്രതിരോധത്തിെൻറ ഭാഗമായി വെള്ളിയാഴ്ച 2374 വീടുകൾ ആരോഗ്യപ്രവർത്തകർ സന്ദർശിച്ചു. 25 സ്ഥാപനങ്ങളും സന്ദർശിച്ചിട്ടുണ്ട്. നിരവധിയിടങ്ങളിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story