Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:25 PM IST Updated On
date_range 1 July 2017 3:25 PM ISTപനിപ്രതിരോധത്തിന് ശുചീകരണയജ്ഞമൊരുക്കി ഡി.സി.സി
text_fieldsbookmark_border
കോഴിക്കോട്: ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ നിരവധി പദ്ധതിപ്രവർത്തനങ്ങൾ നടപ്പാക്കാനൊരുങ്ങി ജില്ല കോൺഗ്രസ് കമ്മിറ്റി. പനിപ്രതിരോധപ്രവർത്തനങ്ങൾ മുതൽ സമ്പൂർണ ദ്വിദിന പഠനക്യാമ്പ് വരെയുള്ള പരിപാടികളാണ് ഈ രണ്ടുമാസങ്ങളിൽ ആസൂത്രണം ചെയ്തതെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് വാർത്തസേമ്മളനത്തിൽ പറഞ്ഞു. ഇടതുസർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ പത്തിന് കലക്ടറേറ്റിലേക്ക് കുടുംബരക്ഷ മാർച്ച് നടത്തും. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ജില്ലയിലുടനീളം പ്രത്യേക ശുചീകരണയജ്ഞം നടക്കും. തിങ്കളാഴ്ച മുതൽ പകർച്ചപ്പനിയുടെ രൂക്ഷത കുറയുന്നതുവരെ ബീച്ച് ആശുപത്രിയിൽ പനിബാധിതർക്കായി സൗജന്യ പനിക്കാപ്പി വിതരണമുണ്ടാവും. തിങ്കളാഴ്ച ജില്ലയിലെ 26 ബ്ലോക്ക് കമ്മിറ്റികളുടെയും ചൊവ്വാഴ്ച 104 മണ്ഡലം കമ്മിറ്റികളുടെയും യോഗം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ ആറിന് ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ മലബാർ കോൺഗ്രസ് കമ്മിറ്റിയുടെ കോഴിക്കോട്ടെ പ്രഥമസമ്മേളനത്തിെൻറ നൂറാം വാർഷിക പരിപാടി എ.കെ. ആൻറണി ഉദ്ഘാടനം ചെയ്യും.പനിനിയന്ത്രണത്തിൽ സർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് ജൂലൈ പത്തിന് ഡി.എം.ഒ ഓഫിസ് മാർച്ച് നടത്തും. ജൂലൈ 15ന് തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെയും വിലക്കയറ്റം നിയന്ത്രിക്കുന്നതിലുള്ള സർക്കാറിെൻറ അനാസ്ഥക്കെതിരെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത്, വില്ലേജ് ഓഫിസ് മാർച്ചുകൾ സംഘടിപ്പിക്കും. ഇന്ദിര ഗാന്ധി ജന്മശതാബ്ദിയുടെ ഭാഗമായി ജൂലൈ 15 മുതൽ ആഗസ്റ്റ് 15വരെ ബൂത്ത്തല കുടുംബസംഗമങ്ങൾ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ എം.എം. ഹസൻ, വി.ഡി. സതീശൻ, കെ. മുരളീധരൻ എന്നിവർ വിവിധ ദിവസങ്ങളിൽ പരിപാടിയിൽ പങ്കെടുക്കും. ആഗസ്റ്റ് ഒമ്പതിന് ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തിെൻറ 75ാം വാർഷികസമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 15ന് എല്ലാ മണ്ഡലങ്ങളിലും സ്വാതന്ത്ര്യസംരക്ഷണ സദസ്സ് നടത്തും. ആഗസ്റ്റ് 26, 27 തീയതികളിൽ തിരുവമ്പാടിയിൽ വെച്ച് സമ്പൂർണ പഠനക്യാമ്പും നടത്തുമെന്ന് ടി. സിദ്ദീഖ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story