സ്വാശ്രയ കോളജുകള്‍ക്ക് പൊതുനയം ആവശ്യപ്പെടും –യുവജന കമീഷന്‍

14:25 PM
10/01/2017

നാദാപുരം: പാമ്പാടി നെഹ്റു കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സംസ്ഥാന യുവജന കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും കോളജ് മാനേജ്മെന്‍റിന് സിറ്റിങ്ങിന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സ്വാശ്രയ കോളജുകള്‍ക്ക് പൊതുനയം രൂപവത്കരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന യുവജന കമീഷന്‍ അംഗം ടി.പി. ബിനീഷ് പറഞ്ഞു. തൃശൂര്‍ ജില്ല പൊലീസ് മേധാവിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കമീഷന് മുന്നില്‍ കോളജിനെ സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പലരും ഭയം കാരണം പലതും മൂടിവെക്കുകയായിരുന്നു. വിദ്യാര്‍ഥിയുടെ മരണത്തിന് കോളജ് മാനേജ്മെന്‍റ് പൂര്‍ണ ഉത്തരവാദികളാണ്. വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കണ്ട പാടുകള്‍ ദുരൂഹത വര്‍ധിപ്പിക്കുകയാണെന്ന് കമീഷന്‍ അംഗം പറഞ്ഞു.

COMMENTS