Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2017 5:47 PM IST Updated On
date_range 9 Feb 2017 5:47 PM ISTകയ്യിട്ടാപ്പൊയില്‍ ബിവറേജ് ഒൗട്ട്ലെറ്റ്; പ്രതിഷേധം തുടരുന്നു
text_fieldsbookmark_border
മുക്കം: ജനവാസ മേഖലയായ മാമ്പറ്റ കയ്യിട്ടാപ്പൊയിലില്‍ ബിവറേജ് ഒൗട്ട്ലെറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വിവിധ കോണുകളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാവുന്നു. ദിവസങ്ങളായി നടന്ന് വരുന്ന ജനകീയ പ്രക്ഷോഭത്തിനും നാട്ടുകാരുടെ ഇരിപ്പ് സമരത്തിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ ബുധനാഴ്ച രംഗത്തത്തെി. എസ്.ഐ.ഒ മുക്കം ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും മുക്കം മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനവാസ കേന്ദ്രത്തില്‍ അംഗന്‍വാടിക്ക് സമീപം ആരംഭിക്കുന്ന മദ്യവില്‍പന കേന്ദ്രം തുടങ്ങാന്‍ ശ്രമിക്കുന്നവരെ ജനകീയമായി ഒറ്റപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ ഇസ്ലാഹിയ യൂനിറ്റ് പ്രസിഡന്‍റ് ഹനാന്‍ ഷാ, സമര സമിതി കണ്‍വീനര്‍ പ്രജീഷ്, സെക്രട്ടറി ഹാഷിം, മുബഷിര്‍, കെ.ടി. ഇര്‍ഫാന്‍, ഇല്യാസ്, കെ.ടി. ഹാറൂന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനകീയ ഇരിപ്പ് സമരത്തിന് പിന്തുണയറിയിച്ച് തിരുവമ്പാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.കെ. ഹുസൈന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്‍റ് കെ.പി. സുനീര്‍ അധ്യക്ഷത വഹിച്ചു. വി.പി.എ. ജലീല്‍, റാഫി മുണ്ടുപാറ, നിസാം കാരശ്ശേരി, നാസര്‍ തേക്കുംതോട്ടം, മുത്തു അബ്ദുസ്സലാം, ഷരീഫ് വെണ്ണക്കോട്, ഷിഹാബ് കറുത്തപറമ്പ്, എം.കെ. യാസര്‍, ഫസല്‍ കൊടിയത്തൂര്‍, പി. ഉനൈസ് എന്നിവര്‍ സംസാരിച്ചു. ജനകീയ സമരപ്പന്തലിലത്തെി വെല്‍ഫെയര്‍ പാര്‍ട്ടി മുക്കം മുനിസിപ്പല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ബിവറേജ് ഒൗട്ട്ലെറ്റ് സ്ഥാപിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാന്‍ പ്രാദേശികമായി രൂപപ്പെട്ട ജനകീയ സമരസമിതിയെ ശക്തിപ്പെടുത്തുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപിച്ചു. ജില്ല സെക്രട്ടറി രാജു പുന്നക്കല്‍, സാലിഹ് കൊടപ്പന, ഗഫൂര്‍ മാസ്റ്റര്‍, ഇടക്കണ്ടി രവീന്ദ്രന്‍, കരണങ്ങാട്ട് ഭാസ്കരന്‍, ഹമീദ്, എം. അബ്ദുറഹ്മാന്‍, വി.കെ. ഹാരിസ്, കെ.ടി. അബ്ദുറഹ്മാന്‍, നസ്റുല്ല, ജബ്ബാര്‍ കുന്നത്ത് എന്നിവര്‍ സംസാരിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി മുക്കം നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തിന്‍ റാലി നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് സി.ടി. ജയപ്രകാശ്, സി.കെ. വിജയന്‍, ടി.കെ. വേലുക്കുട്ടി, പി. പ്രേമന്‍, അനില്‍കുമാര്‍ ഇടക്കണ്ടി, ബാലകൃഷ്ണന്‍ വെണ്ണക്കോട്, എം.വി. രാജന്‍, നിജു മണാശേരി എന്നിവര്‍ സംസാരിച്ചു. സജീവന്‍ തൊണ്ടിമ്മല്‍, ടി. ആണ്ടിക്കുട്ടി, മാധവന്‍ പഞ്ചവടി, കെ. ജയദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബിവറേജിനെതിരെയുള്ള ഇരിപ്പ് സമരത്തെ നിയമപരമായി അവസാനിപ്പിക്കാനുള്ള ശ്രമം അനുവദിക്കില്ളെന്നും സമരഭടന്മാര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കണമെന്നും മദ്യനിരോധന സമിതി മുക്കത്ത് ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. പുനത്തില്‍ വേലായുധന്‍ അധ്യക്ഷത വഹിച്ചു. ദാമോദരന്‍ കോഴഞ്ചേരി, എ.കെ. മുഹമ്മദ്, പി.കെ. ഉസ്മാന്‍ അലി, അനില്‍കുമാര്‍, എ.കെ.സിദ്ദീഖ്, റസിയ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story