Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 5:18 PM IST Updated On
date_range 4 Feb 2017 5:18 PM ISTതദ്ദേശ സ്ഥാപനങ്ങളിലും സ്കൂളുകളിലും വികസന സമിതികള്‍ വരും
text_fieldsbookmark_border
കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍െറ നടത്തിപ്പിന് ജില്ലയിലും വിപുലമായ ഒരുക്കം. തദ്ദേശ സ്ഥാപനങ്ങള്‍ ജനകീയാസൂത്രണത്തിന്‍െറ ഭാഗമായി തയാറാക്കുന്ന പദ്ധതികളില്‍ വിദ്യാലയങ്ങളുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കും. ഇതിന്‍െറ മുന്നോടിയായി സ്കൂള്‍തല വികസന സെമിനാറുകള്‍ സംഘടിപ്പിക്കും. സെമിനാറില്‍നിന്നുയരുന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് മാസ്റ്റര്‍ പ്ളാന്‍ തയാറാക്കും. സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പഞ്ചായത്തടിസ്ഥാനത്തില്‍ ശില്‍പശാലകള്‍ നടത്തും. തുടര്‍ന്ന് നിയോജക മണ്ഡലം -തദ്ദേശ സ്ഥാപനങ്ങള്‍ തലത്തിലും സ്കൂളുകളിലും വികസന സമിതികളും രൂപവത്കരിക്കും. പദ്ധതിയുടെ ഏകോപനത്തിനായി ജില്ലാതല മിഷനും ജില്ലാ വിദ്യാഭ്യാസ സമിതിയും രൂപവത്കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനായ ജില്ലാതല മിഷനില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്മാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, രണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാ കലക്ടറാണ് സെക്രട്ടറി. അന്താരാഷ്ട്രതലത്തിലേക്കുയര്‍ത്തേണ്ട സര്‍ക്കാര്‍ സ്കൂളുകള്‍ കണ്ടത്തെുകയാണ് ജില്ലാതല മിഷന്‍െറ ചുമതല. പി.ടി.എ, മദര്‍ പി.ടി.എ, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും. കുട്ടികള്‍ കൂടുതലുള്ളതും പഴയ കെട്ടിടങ്ങളും ക്ളാസ് മുറികളും ഉള്ളതുമായ സ്കൂളുകള്‍ക്കാണ് മുന്‍ഗണന. ജില്ലാ വിദ്യാഭ്യാസ സമിതിയില്‍ മന്ത്രിമാര്‍ രക്ഷാധികാരികളും എം.പി.മാരും എം.എല്‍.എമാരും ഉപരക്ഷാധികാരികളുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാണ് അധ്യക്ഷന്‍. ഡി.ഡി.ഇ കണ്‍വീനറും ഡയറ്റ് പ്രിന്‍സിപ്പലും എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസര്‍ ജോയന്‍റ് കണ്‍വീനര്‍മാരുമാണ്. ജനപ്രതിനിധികളും അധ്യാപകരും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഡോക്ടര്‍മാരും പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും എയ്ഡഡ് സ്കൂള്‍ മാനേജര്‍മാരും അടങ്ങുന്നതാണ് സമിതി. ജില്ലയിലെ ഗ്രാമപഞ്ചായത്ത്/നഗരസഭാ വികസന പദ്ധതികള്‍ ക്രോഡീകരിച്ച് ജില്ലാതലത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് രൂപം നല്‍കലും വിഭവ പിന്തുണ ഉറപ്പാക്കലും ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ചുമതലയാണ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍െറ സാന്നിധ്യത്തിലാണ് ഇരു സമിതികളും രൂപവത്കരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, ഇ.കെ. വിജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്ട്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, എ.ഡി.എം ടി. ജനില്‍കുമാര്‍, ഡി.ഡി.ഇ ഡോ. ഗിരീഷ് ചോലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story