Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2017 5:18 PM IST Updated On
date_range 4 Feb 2017 5:18 PM ISTബൈക്കിലത്തെിയ സംഘം കോളജ് അധ്യാപികയുടെ മാല കവര്‍ന്നു
text_fieldsbookmark_border
കക്കോടി: കോളജ് അധ്യാപികയുടെ അഞ്ചു പവന്‍െറ മാല കവര്‍ന്നു. കക്കോടി പൂവത്തൂര്‍ വിജിത്തിന്‍െറ ഭാര്യ അനുഷയുടെ കഴുത്തില്‍നിന്നാണ് വെള്ളിയാഴ്ച രാവിലെ 8.45ഓടെ ബൈക്കിലത്തെിയ രണ്ടുപേര്‍ മാല കവര്‍ന്നത്. ചേളന്നൂര്‍ എസ്.എന്‍ സ്വാശ്രയ കോളജിലെ അധ്യാപികയായ അനുഷ കോളജില്‍ പോകുന്നതിനായി ബസ് കയറാന്‍ കക്കോടിയിലേക്ക് നടന്നുപോകവെ പൂവത്തൂര്‍ കളരിമണ്ണില്‍ ഇറക്കത്തിലത്തെിയപ്പോള്‍ പിന്നില്‍നിന്ന് ബൈക്കിലത്തെിയ രണ്ടുപേര്‍ കഴുത്തിലെ മാല തട്ടിപ്പറിക്കുകയായിരുന്നു. അനുഷ ഒച്ചവെച്ചെങ്കിലും റോഡില്‍ മറ്റാരുമില്ലാതിരുന്നതിനാല്‍ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. പിടിച്ചുപറിക്കിടെ അനുഷയുടെ വസ്ത്രം കീറുകയും ശരീരത്തില്‍ പോറലേല്‍ക്കുകയും ചെയ്തു. കവര്‍ച്ചക്കാര്‍ ബൈപാസ് റോഡിലൂടെ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചുപോയി. പിടിച്ചുപറി നടന്ന സ്ഥലത്തിനടുത്ത് പഞ്ചായത്ത് ഓഫിസിനു സമീപം പൊലീസ് പട്രോളിങ് ഉണ്ടായിരിക്കെയാണ് കവര്‍ച്ചക്കാരുടെ വിളയാട്ടം. സമീപത്തെ കടകളിലെ സി.സി.ടി.വി കാമറ പരിശോധിച്ചാല്‍ പ്രതികളെ കണ്ടത്തൊന്‍ കഴിഞ്ഞേക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story