Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 11:09 AM IST Updated On
date_range 31 Dec 2017 11:09 AM ISTരാത്രിയാത്രനിരോധനം; ഉത്തരവിനെതിരെയുള്ള ഹരജി സുപ്രീംകോടതി ജനുവരി പത്തിന് പരിഗണിക്കും
text_fieldsbookmark_border
p3 lead രാത്രിയാത്ര നിരോധനം; ഉത്തരവിനെതിരെയുള്ള ഹരജി സുപ്രീംകോടതി ജനുവരി പത്തിന് പരിഗണിക്കും *ജൈവപാലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും *കേസ് നടത്തിപ്പിനായി സീനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്ന് ആക്ഷൻകമ്മിറ്റി സുൽത്താൻ ബത്തേരി: ദേശീയപാത 766 ലെ രാത്രിയാത്രനിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതി ജനുവരി പത്തിന് പരിഗണിക്കും. ബന്ദിപ്പൂർ വനത്തിലൂടെ കടന്നുപോകുന്ന എൻ.എച്ച് 766, 67 എന്നീ ദേശീയപാതകളിൽ രാത്രി ഒമ്പതിനും പുലർച്ച ആറിനും ഇടയിലുള്ള ഗതാഗതം നിരോധിച്ച് കർണാടക ഹൈേകാടതി 2010 മാർച്ച് 13ന് പുറത്തിറക്കിയ ഉത്തരവിനെതിരെ അപ്പീൽ സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാറും നീലഗിരി-വയനാട് എൻ.എച്ച് റെയിൽവേ ആക്ഷൻ കമ്മിറ്റിയും ഊട്ടി ഹോട്ടൽ ഓണേഴ്സ് അസോസിയേഷനും നൽകിയ പ്രത്യേക അനുമതി ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുക. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കണമെന്നും നിരോധനസമയം ദീർഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിെല ഒരു പരിസ്ഥിതി സംഘടന നൽകിയ പ്രത്യേകാനുമതി ഹരജിയും ഇതോടൊപ്പം സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ തീരുമാനം രാത്രിയാത്രനിരോധനവിഷയത്തിൽ അന്തിമമായിരിക്കും. അതിനാൽ സുപ്രീംകോടതിയെ കൃത്യമായി കാര്യങ്ങൾ ധരിപ്പിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. രാത്രിയാത്രനിരോധനത്തിന് അനുകൂലമായ നിലപാടാണ് കർണാടക, തമിഴ്നാട് സർക്കാറുകൾ സ്വീകരിച്ചത്. കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി യാത്രനിരോധനത്തെ പിന്തുണക്കുമ്പോൾ ദേശീയപാത അതോറിറ്റി മാത്രമാണ് നിരോധനത്തെ എതിർക്കുന്നത്. പരിസ്ഥിതി സംഘടനകളും യാത്രനിരോധനത്തെ സുപ്രീംകോടതിയിൽ അനുകൂലിക്കുകയാണ്. മുൻ സർക്കാറിെൻറ കാലത്ത് കേരളം സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യത്തെ കേസ് വാദിക്കാൻ ചുമതലപ്പെടുത്തുകയും അദ്ദേഹം നാലുതവണ സുപ്രീംകോടതിയിൽ കേരളത്തിനായി കേസ് വാദിക്കുകയും ചെയ്തിരുന്നു. കേരള-കർണാടക മുഖ്യമന്ത്രിമാരോട് വിഷയം ചർച്ച ചെയ്ത് തീരുമാനത്തിലെത്താൻ സുപ്രീം കോടതി നിർേദശിച്ചതനുസരിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ചർച്ച നടത്തിയതിനെതുടർന്ന് വിഷയം പഠിക്കാൻ ഇരു സംസ്ഥാനങ്ങളും ഒരോ വിദഗ്ധസമിതിയെ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന സർക്കാർ ഡോ. ഈസ കമ്മിറ്റിയെയും കർണാടക മറ്റൊരു വിദഗ്ധ കമ്മിറ്റിയെയും ചുമതലപ്പെടുത്തിയത്. ഡോ. ഈസ കമ്മിറ്റി 40 വാഹനങ്ങൾ രാത്രിയിൽ കോൺവോയ് അടിസ്ഥാനത്തിൽ കടത്തിവിടുന്നതിന് അനുകൂലമായ നിലപാടെടുത്തപ്പോൾ കർണാടകസമിതി രാത്രിഗതാഗത നിയന്ത്രണം പിൻവലിക്കരുതെന്ന നിലപാടാണ് സ്വീകരിച്ചത്. പിന്നീട് കേസ് പരിഗണിച്ചപ്പോൾ വന്യജീവികൾക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധമുള്ള പരിഹാരമാർഗം സമർപ്പിക്കാമെന്ന് കേരളത്തിെൻറ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം കോടതിയിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് 2016 ജനുവരിയിൽ കേസ് മാറ്റിവെക്കുന്നത്. തുടർന്ന്, നീലഗിരി-വയനാട് എൻ.എച്ച് റെയിൽവേ ആക്ഷൻ കമ്മിറ്റി വിദേശരാജ്യങ്ങളിൽ വന്യജീവിസങ്കേതങ്ങളിലെ ഹൈവേകളിൽ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള പരിഹാരമാർഗങ്ങൾ സംബന്ധിച്ച് നിർേദശങ്ങൾ സംസ്ഥാനസർക്കാറിന് സമർപ്പിക്കുകയും ഇതുസംബന്ധിച്ച് വിദഗ്ധസമിതിയെക്കൊണ്ട് പഠനം നടത്തി സുപ്രീംകോടതിക്ക് സമർപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൈവപാലങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുകയും വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെങ്കിലും ഇതുവരെ നടപടികളൊന്നും ആയിട്ടില്ല. കർണാടക ഹൈകോടതിയുടെ വിധി നിയമപരമായി നിലനിൽക്കില്ലെന്നും വസ്തുതകൾ സംബന്ധിച്ച് കർണാടക ഹൈകോടതിയെ ബന്ധപ്പെട്ട കക്ഷികൾ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആക്ഷൻ കമ്മിറ്റി സുപ്രീം കോടതിയിൽ ഓൺ െറേക്കാഡ് പി.എസ്. സുധീർ മുഖേന വാദിക്കും. പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടാൽ ജൈവപാലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. ഇതിനുള്ള െചലവ് കേരളവും കർണാടകയും കേന്ദ്രവും സംയുക്തമായി വഹിക്കണമെന്നും ആക്ഷൻകമ്മിറ്റി ആവശ്യപ്പെടും. കേസ് നടത്തിപ്പിൽ കേരള സർക്കാർ ജാഗ്രത പുലർത്തണമെന്നും കേസ് നടത്തിപ്പിനായി സീനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്നും ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി. വേണുഗോപാൽ, പി.വൈ. മത്തായി, എം.എ. അസൈനാർ, ജോൺ തയ്യിൽ, ജോസ് കപ്യാർമല, മോഹൻ നവരംഗ്, നാസർ കാസിം, അനിൽ, ജോയിച്ചൻ വർഗീസ്, സി.എച്ച്. സുരേഷ്, ജേക്കബ് ബത്തേരി എന്നിവർ പങ്കെടുത്തു. വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമി മൂന്നാം ബ്ലോക്ക് പ്രവൃത്തി ഉദ്ഘാടനം വാകേരി: ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിൽ നിർമിക്കുന്ന മൂന്നാം ബ്ലോക്ക് കെട്ടിടത്തിെൻറ പ്രവൃത്തി ഉദ്ഘാടനം ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ മലപ്പുറം നിർവഹിച്ചു. വർക്കിങ് പ്രസിഡൻറ് വി.കെ. അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. അശ്റഫ് ദാരിമി നെല്ലിയമ്പം, കെ.സി.കെ. തങ്ങൾ, കെ.എ. നാസർ മൗലവി, മുഹമ്മദ് ദാരിമി വാകേരി, നൗഷാദ് മൗലവി നെല്ലിയമ്പം, കെ.കെ. സൈതലവി, കെ. ആലിക്കുട്ടി, അബ്ബാസ് മാടക്കര, ഇ.പി. മുഹമ്മദാലി. കെ.പി. തറുവൈക്കുട്ടി, സ്വാദിഖ് വാകേരി, റിയാസ് ഹുദവി, സ്വാദിഖ് ഹുദവി, നിസാർ ആലിക്കുട്ടി (ഖത്തർ) ഹാപ്പി മുനീർ, ആലിക്കുഞ്ഞി ഹാജി, ഇ. പരീത്, നൗഫൽ മാസ്റ്റർ, ബീരാൻ കൊളഗപ്പാറ, റഷീദ് പഴുപ്പത്തൂർ, കുനിമൽ മനാഫ് എന്നിവർ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് സുൽത്താൻ ബത്തേരി മേഖല കമ്മിറ്റിയുടെ കീഴിൽ എട്ടുവർഷം മുമ്പ് തുടക്കം കുറിച്ച സ്ഥാപനത്തിന് രണ്ട് വർഷം മുമ്പ് ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ അഫിലിയേഷൻ ലഭിച്ചു. നിലവിൽ 60 കുട്ടികൾ സ്ഥാപനത്തിൽ പഠനം നടത്തിവരുന്നു. പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡൻറും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ അക്കാദമിക് ചെയർമാനും എ.കെ. മുഹമ്മദ് ദാരിമി ജനറൽ സെക്രട്ടറിയും കെ.സി.കെ. തങ്ങൾ ട്രഷററുമായ കമ്മിറ്റിയാണ് സ്ഥാപനത്തിന് മേൽനോട്ടം വഹിക്കുന്നത്. SATWDL11 ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയിൽ നിർമിക്കുന്ന മൂന്നാം ബ്ലോക്ക് കെട്ടിടത്തിെൻറ പ്രവൃത്തി ഉദ്ഘാടനം ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ മലപ്പുറം നിർവഹിക്കുന്നു േട്രഡ് യൂനിയൻ സംഗമം കൽപറ്റ: മുനിസിപ്പൽ മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് േട്രഡ് യൂനിയൻ സംഗമം നടത്തി. ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി. ഹംസ അധ്യക്ഷത വഹിച്ചു. അബു ഗൂഡലായ് മുഖ്യപ്രഭാഷണം നടത്തി. പി. ബീരാൻകോയ, എ.പി. മുസ്തഫ, എം.പി. ഹംസ, കെ.ടി. യൂസഫ് എന്നിവർ സംസാരിച്ചു. എൻ.കെ. മുജീബ് സ്വാഗതവും കുഞ്ഞൂട്ടി നന്ദിയും പറഞ്ഞു. SATWDL8 േട്രഡ് യൂനിയൻ സംഗമം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സി. മൊയ്തീൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു attention banglore edition too
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story