Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനായനാര്‍ കപ്പ്...

നായനാര്‍ കപ്പ് ഫുട്​ബാൾ​ ഏപ്രിലില്‍ കോഴിക്കോട്ട്​

text_fields
bookmark_border
കോഴിക്കോട്: നായനാർ സ്വർണക്കപ്പ് ഫുട്ബാൾ ടൂർണമ​െൻറ് ഏപ്രിലിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ജില്ല ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇ.കെ. നായനാർ മെമ്മോറിയൽ ട്രസ്റ്റും ജില്ല ഫുട്ബാൾ അസോസിയേഷനും സംയുക്തമായാണ് ടൂർണമ​െൻറ് സംഘടിപ്പിക്കുന്നത്. നാല് വിദേശ ടീമുകൾ അടക്കം എട്ട് ടീമുകൾ മത്സരിക്കും. നായനാർ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ കണ്ണൂരിൽ തുടക്കംകുറിച്ച ടൂർണമ​െൻറ് 2012ൽ കോഴിക്കോട്ടാണ് അവസാനമായി നടന്നത്. മൂന്ന് ഐ ലീഗ് ടീമുകളുൾപ്പെടെ എട്ട് ടീമുകൾ പങ്കെടുത്ത മത്സത്തിൽ റെയിൽവേക്കായിരുന്നു കിരീടം. അടുത്ത സീസണി​െൻറ തുടക്കത്തിൽ നാഗ്ജി മാതൃകയിൽ അന്തർദേശീയ ഫുട്ബാൾ ടൂർണമ​െൻറ് സംഘടിപ്പിക്കും. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ജില്ല ലീഗ് ഫുട്ബാൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു. വനിതകളുടെ ഉൾപ്പെടെ ആറ് ഡിവിഷനുകളിലായാണ് മത്സരം. കോർപറേഷൻ സ്റ്റേഡിയം, ദേവഗിരി സ​െൻറ് ജോസഫ്സ് കോളജ് ഗ്രൗണ്ട്, ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്, മെഡിക്കൽ കോളജ് സ്റ്റേഡിയം എന്നിവിടങ്ങളിലാകും മത്സരം നടക്കുക. സ്പോൺസൺമാരുടെ സഹായത്തോടെയാകും മത്സരങ്ങൾ നടക്കുക. മേയ് മാസത്തിൽ വിവിധ കാറ്റഗറികളിലായി ജില്ല നോക്കൗട്ട് ടൂർണമ​െൻറും നടക്കും. ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ തനത് പദ്ധതിയായ 'ഓർമ'യുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കും. പ്രതിഭകളെ ചെറുപ്രായത്തിലേ കണ്ടെത്തി മികച്ച പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ 2007ൽ ഒളിമ്പ്യൻ റഹ്മാ​െൻറ ഓർമക്കായി തുടങ്ങിയ പദ്ധതിയാണ് ഓർമ. പുതിയ പരിശീലന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് സ​െൻററുകളിലായി 10 വയസ്സിന് താഴെയുള്ള 150 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. പ്രസിഡൻറ് അസീസ് അബ്ദുല്ല, സെക്രട്ടറി പി. ഹരിദാസ്, ട്രഷറർ പ്രിയേഷ്കുമാർ, ഇ. കുട്ടിശങ്കരൻ, സി. ഉമ്മർ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു. അസീസ് അബ്ദുല്ല ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് കോഴിക്കോട്: ജില്ല ഫുട്ബാൾ അസോസിയേഷ​െൻറ പുതിയ പ്രസിഡൻറായി അസീസ് അബ്ദുല്ലയെ തിരഞ്ഞെടുത്തു. ഡോ. സിദ്ദീഖ് അഹമ്മദി​െൻറ ഒഴിവിേലക്കാണ് പുതിയ പ്രസിഡൻറിനെ വെള്ളിയാഴ്ച നടന്ന ജനറൽ ബോഡിയിൽ തിരഞ്ഞെടുത്തത്. കോർട്ട്സ് ഫുട്ബാൾ ക്ലബി​െൻറ പ്രസിഡൻറായിരുന്നു അസീസ് അബ്ദുല്ല. കോഴിക്കോെട്ട ഫുട്ബാളി​െൻറ വികസനത്തിന് കൂടുതൽ സംഭാവനകൾ നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story