Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Dec 2017 11:09 AM IST Updated On
date_range 31 Dec 2017 11:09 AM ISTആവേശമായി മാനന്തവാടിയിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം: മുത്തലാഖ് വിഷയത്തിൽ ഇടതുനിലപാട് കാപട്യം -^പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
ആവേശമായി മാനന്തവാടിയിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം: മുത്തലാഖ് വിഷയത്തിൽ ഇടതുനിലപാട് കാപട്യം --പി.കെ. കുഞ്ഞാലിക്കുട്ടി ആവേശമായി മാനന്തവാടിയിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം: മുത്തലാഖ് വിഷയത്തിൽ ഇടതുനിലപാട് കാപട്യം --പി.കെ. കുഞ്ഞാലിക്കുട്ടി *മുത്തലാഖിനെതിരെ ബിൽ പാസാക്കിയത് മുസ്ലിം സമുദായത്തെ അവഹേളിക്കാൻ മാനന്തവാടി: മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കി വ്യവസ്ഥ ചെയ്യുന്ന ബിൽ പാർലമെൻറിൽ തിരക്കിട്ട് ബി.ജെ.പി സർക്കാർ പാസാക്കിയത് മുസ് ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. 'മൗനം വെടിയുക, ഫാഷിസം പടിവാതില്‍ക്കല്‍' എന്ന പ്രമേയവുമായി മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ ഫാഷിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍നിന്നും അകറ്റാനാണ് കേന്ദ്ര സര്‍ക്കാറിെൻറ ശ്രമം. ഇതിനെതിരെ സമാനമനസ്‌കരുമായി ചേര്‍ന്ന് ശക്തമായ ചെറുത്തുനില്‍പ് നടത്തും. വന്‍കിട കുത്തകകള്‍ക്കു വേണ്ടി നിലപാടെടുക്കുന്ന ബി.ജെ.പി സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യുകയാണ്. ഇത്രയും ജനവിരുദ്ധമായൊരു സര്‍ക്കാറിനെ രാജ്യം തൂത്തെറിയുകതന്നെ ചെയ്യും. മുത്തലാഖ് വിഷയത്തില്‍ സഹകരിക്കാന്‍ തയാറാവാത്ത ഇടതുനിലപാട് കാപട്യമാണ്. എല്ലാകാര്യത്തിലും ഇടതുപക്ഷം ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അലിഖിത സഹകരണത്തോടെയാണ് ഇരുപാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഇടതുഭരണം ജനങ്ങള്‍ മടുത്തുകഴിഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണത്തില്‍നിന്നഎ ഇറങ്ങിക്കിട്ടാന്‍ വേണ്ടി കാത്തിരിക്കുകയാണ് മലയാളികള്‍. ഭരിക്കാനറിയില്ലെങ്കില്‍ ഇറങ്ങിപ്പോകാനുള്ള മാന്യതയെങ്കിലും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഞെട്ടിച്ച ഓഖി ദുരിതത്തിൽപ്പെട്ടവരെ ആശ്വസിപ്പിക്കാന്‍പോലും എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം ലീഗ് മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻറ് എന്‍. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് പി.പി.എ. കരീം, ജനറല്‍ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി, മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി പി.കെ. അസ്മത്ത്, എം.എല്‍.എമാരായ കെ.എം. ഷാജി, ഐ.സി. ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ എ.പി. അബ്ദുള്ളക്കുട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി. ഇസ്മായില്‍, ജില്ല പ്രസിഡൻറ് കെ. ഹാരിസ്, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. നവാസ്, സിറാജ് പേരാവൂര്‍, അബ്ദുൾ റഷീദ് പടയൻ എന്നിവർ സംസാരിച്ചു. SATWDL19 മുസ്ലിം ലീഗ് ഫാഷിസ്റ്റ് വിരുദ്ധസംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story